തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങൾക്കെതിരെ പ്രതിഷേധമുയർന്ന സാഹചര്യത്തിൽ ഇന്ന് മന്ത്രിസഭാ യോഗം ചേരും. കടകൾ തുറക്കുന്നതിൽ വിലക്ക് നിലനിൽക്കുന്നതിനെരെ വ്യാപാരികൾ ശക്തമായി പ്രതികരിച്ചത് ഗൗരവത്തോടെ വിലയിരുത്താനാണ് സാധ്യത.
കാര്യങ്ങൾ പൊട്ടിത്തെറിയുടെ വക്കിലെത്തിയെന്നാണ് സർക്കാരിന്റെ വിലയിരുത്തൽ. ഈ സാഹചര്യത്തിലാണ് ഇക്കാര്യം മന്ത്രിസഭായോഗം ചർച്ച ചെയ്യുന്നത്.
വ്യാപാരികളുമായി നാളെ നടക്കുന്ന ചർച്ചയിൽ സ്വീകരിക്കേണ്ട നിലപാടിനെപ്പറ്റിയും യോഗം പരിഗണിക്കും. സിനിമാ ഷൂട്ടിംഗുകൾ മറ്റു സംസ്ഥാനങ്ങളിലേക്ക്മാറ്റുന്നതിനുള്ള സിനിമാ സംഘടനകളുടെ നീക്കങ്ങളും പെരുന്നാളിന് കൂടുതൽ ഇളവുകൾ നൽകുന്ന കാര്യവും യോഗം ചർച്ച ചെയ്യും.
ടി.പി.ആർ പത്തിന് താഴേക്ക് പോകാത്ത സാഹചര്യത്തിൽ കൂടുതൽ ഇളവുകൾ നൽകാൻ സാധ്യതയില്ല.
Content Highlight: Lighten lockdown restrictions Special Kerala cabinet meeting Today