തിരുവനന്തപുരം: ലോക്ഡൗൺ നിയന്ത്രണങ്ങളെ തുടർന്ന് കേരളം വിടാനൊരുങ്ങുന്ന ചലച്ചിത്ര പ്രവർത്തകർക്ക് മറുപടിയുമായി മന്ത്രി സജി ചെറിയാൻ. തെലങ്കാന നല്ല സ്ഥലമാണെങ്കിൽ സിനിമ അവിടെ ചിത്രീകരിക്കട്ടെയെന്നാണ് സജി ചെറിയാന്റെ പ്രതികരണം. ആരും എങ്ങോട്ടും പോകേണ്ട കാര്യമില്ലെന്നും പ്രശ്നങ്ങൾ ചർച്ച ചെയ്തു പരിഹരിക്കുമെന്നും അദ്ദേഹം കൂടിച്ചേർത്തു. ടി.പി.ആർ കുറയുന്നതിന് അനുസരിച്ചുമാത്രമെ സിനിമാ ചിത്രീകരണത്തിന്റെ കാര്യത്തിൽ തീരുമാനമെടുക്കാനാകു എന്നും സജി ചെറിയാൻ വ്യക്തമാക്കി.
ആശങ്ക മാറട്ടെ, ആളുകളെ മരണത്തിലേക്ക് തള്ളിവിടാനാകില്ല. ഇളവുകൾ അനുവദിക്കുന്നത് താനല്ല. കോവിഡ് എല്ലാ മേഖലയിലും പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. അതിനാൽ ഉചിതമായ സമയത്ത് തീരുമാനമെടുക്കും.
കഴിഞ്ഞ ദിവസങ്ങളിൽ ഫെഫ്കയും അതോടൊപ്പം നിർമ്മാതാക്കളുടെ സംഘടനയും സിനിമാ ചിത്രീകരണത്തിന്റെ കാര്യത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. ലോക്ഡൗൺ നിയന്ത്രണങ്ങൾ കർശനമായി തുടരുന്ന സാഹചര്യത്തിൽ സിനിമാ ചിത്രീകരണം തെലങ്കാനയിലേക്ക് മാറ്റുകയാണെന്ന് കാട്ടി സർക്കാരിന് സംഘടനകൾ കത്തും നൽകിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് മന്ത്രുയുടെ പ്രതികരണം.
Content Highlight: Covid restrictions Minister Saji Cheriyan Press Meet