ലണ്ടൻ
അവസാന ഡയമണ്ട് ലീഗിലും മിന്നൽക്കുതിപ്പ് നടത്തി ട്രയ്വൺ ബ്രൊമ്മെലിന്റെ ഒളിമ്പിക്സ് ഒരുക്കം. 9.98 സെക്കൻഡിൽ ബ്രൊമ്മെൽ 100 മീറ്റർ പൂർത്തിയാക്കി. അമേരിക്കൻ ട്രയൽസിൽ 9.77 സെക്കൻഡിൽ ദൂരം പൂർത്തിയാക്കിയ ബ്രൊമ്മെൽ ഈ വർഷത്തെ ഏറ്റവും മികച്ച സമയമാണ് കുറിച്ചത്. കഴിഞ്ഞ 13 വർഷമായി ജമൈക്കൻ ഇതിഹാസ താരം യുസൈൻ ബോൾട്ട് കൈവശംവച്ചിരിക്കുന്ന സ്പ്രിന്റ് കിരീടമാണ് അമേരിക്കക്കാരന്റെ ലക്ഷ്യം. കനഡയുടെ ആന്ദ്രേ ഡി ഗ്രാസിന് മീറ്റിൽ നാലാമതെത്താനേ കഴിഞ്ഞുള്ളൂ. 10.13 സെക്കൻഡിലാണ് ഡി ഗ്രാസ് ദൂരം പൂർത്തിയാക്കിയത്. വനിതകളുടെ 200ൽ ദിന ആഷെർ സ്മിത്ത് പിന്മാറി. 100ലും 200ലും ഒളിമ്പിക് ചാമ്പ്യൻ ജമൈക്കയുടെ എലെയ്ൻ തോംപ്സൺ ചാമ്പ്യനായി.