റോം
പത്ത് ദിവസത്തെ ആശുപത്രി വാസത്തിനുശേഷം ഫ്രാന്‍സിസ് മാര്‍പാപ്പ വത്തിക്കാനിലെ വസതിയിലേക്ക് മടങ്ങി. വന്‍കുടല്‍ ചുരുങ്ങുന്നതിനെ തുടര്‍ന്ന് റോമിലെ ഗെമെല്ലി പോളിക്ലിനിക് ആശുപത്രിയില്‍ നാലിന് മാര്‍പാപ്പ ശസ്ത്രക്രിയക്ക് വിധേയനായിരുന്നു. നിലവില്‍ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ ഇല്ലെങ്കിലും വിശ്രമം ആവശ്യമാണ്.
2013ല്‍ സ്ഥാനമേറ്റതിന് ശേഷം ആദ്യമായാണ് 84 കാരനായ ഫ്രാന്‍സിസ് മാര്‍പാപ്പ ആശുപത്രിയില്‍ കഴിയുന്നത്. തുടര്‍ന്ന് പൊതുപരിപാടികള്‍ റദ്ദാക്കിയിരുന്നെങ്കിലും, ഞായറാഴ്ചത്തെ ആശീര്‍വാദ ചടങ്ങ് ആശുപത്രിയുടെ പത്താം നിലയിലെ മുറിയുടെ ബാല്‍ക്കണിയില്‍നിന്ന് നടത്തിയിരുന്നു.