തിരുവനന്തപുരം > കോവിഡ് സൃഷ്ടിച്ച കടുത്ത പ്രതിസന്ധിക്കിടയിലും കുട്ടികളുടെ പൂര്ണ്ണ സുരക്ഷ ഉറപ്പുവരുത്തി എസ്എസ്എല്സി പരീക്ഷ നടത്തി ഫലം പ്രഖ്യപിച്ച സംസ്ഥാന സര്ക്കാരും വിദ്യാഭ്യാസ വകുപ്പും അഭിനന്ദനം അര്ഹിക്കുന്നതായി സിപിഐ എം സംസ്ഥാന സെക്രട്ടറിയുടെ ചുമതലയുള്ള എ വിജയരാഘവന് പ്രസ്താവനയില് പറഞ്ഞു.
മഹാമാരിക്ക് മുന്നില് പകച്ചു നില്ക്കാതെ കുട്ടികളുടെ ഭാവി മുന്നില് കണ്ടാണ് സര്ക്കാര് പരീക്ഷ നടത്തിയത്. പരീക്ഷ നടത്തരുതെന്ന് നിരന്തരം ആവശ്യപ്പെട്ട് പ്രതിപക്ഷം തടസ്സം സൃഷ്ടിക്കുകയാണ് ചെയ്തത്. കുട്ടികളേയും രക്ഷകര്ത്താക്കളേയും അനിശ്ചിതത്വത്തിലേക്ക് തള്ളി വിടാനായിരുന്നു ശ്രമം. ആശയക്കുഴപ്പമുണ്ടാക്കി രാഷ്ട്രീയ മുതലെടുപ്പ് നടത്താനുള്ള ഗൂഢലക്ഷ്യമായിരുന്നു ഇതിന് പിന്നില്.
അതെല്ലാം അതിജീവിച്ച് എല്ലാ ആശങ്കയും അകറ്റി പരീക്ഷ നടത്തി ഫലം പ്രഖ്യാപിച്ചത് മാതൃകാപരമാണ്. മറ്റു സംസ്ഥാനങ്ങളില് പരീക്ഷ സംബന്ധിച്ച് ഇപ്പോഴും അനിശ്ചിതത്വം തുടരുമ്പോഴാണ് കേരളം ഈ നേട്ടം കൈവരിച്ചത് ശ്രദ്ധേയമാണ്. എസ്.എസ്.എല്.സി പരീക്ഷയില് ഉന്നത വിജയം കൈവരിച്ച മുഴുവന് വിദ്യാര്ത്ഥികളേയും എ.വിജയരാഘവന് അഭിനന്ദിച്ചു.