തിരുവനന്തപുരം > ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു. വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിയാണ് ഫലം പ്രഖ്യാപിച്ചത്. വിജയശതമാനം 99.47 ആണ്. 4,22,226 പേരാണ് ഇത്തവണ എസ്എസ്എൽസി പരീക്ഷ എഴുതിയത്. 4,19,651 പേര് ഉന്നതവിദ്യാഭ്യാസത്തിന് യോഗ്യത നേടി. കഴിഞ്ഞവർഷം 98.82 ആയിരുന്നു വിജയശതമാനം. കോവിഡ് പ്രതിസന്ധികർക്കിടയിലും മികച്ച വിജയം നേടിയ വിദ്യാർഥികളെയും പിന്തുണ നൽകിയ അധ്യാപകരെയും മന്ത്രി അഭിനന്ദിച്ചു.
1,21,318 വിദ്യാർത്ഥികൾ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി. കഴിഞ്ഞവർഷം 41906 പേർക്കാണ് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് കിട്ടിയത്. എറ്റവും കൂടുതൽ വിജയശതമാനം കണ്ണൂർ ജില്ലയിലാണ് 99.85 ശതമാനം. വയനാടാണ് കുറവ് 98.13 ശതമാനം.
3 മണിമുതൽ താഴെപ്പറയുന്ന വെബ് സൈറ്റുകളിൽ ഫലം ലഭിക്കും.
1) http://keralapareekshabhavan.in
2) https://sslcexam.kerala.gov.in
3) www.results.kite.kerala.gov.in
4) http://results.kerala.nic.in
5) www.prd.kerala.gov.in
6) www.sietkerala.gov.in.
എസ്എസ്എൽസി (എച്ച്ഐ) റിസൾട്ട് http://sslchiexam.kerala.gov.in ലും ടിഎച്ച്എസ്എൽസി (എച്ച്ഐ) റിസൾട്ട് http:/thslchiexam.kerala.gov.in ലും ടിഎച്ച്എസ്എൽസി റിസൾട്ട് (http://thslcexam.kerala.gov.in) ലും എഎച്ച്എസ്എൽസി. റിസൾട്ട് http://ahslcexam.kerala.gov.in ലും ലഭ്യമാകും.
ഏറ്റവും കൂടുതല് വിജയശതമാനമുള്ള റവന്യൂ ജില്ല- കണ്ണൂര് – 99.85%
വിജയശതമാനം ഏറ്റവും കുറഞ്ഞ റവന്യൂ ജില്ല-വയനാട് – 98.13%
വിജയശതമാനം ഏറ്റവും കൂടുതലുള്ള വിദ്യാഭ്യാസ ജില്ല – പാലാ -99.97%
വിജയശതമാനം കുറവുള്ള വിദ്യാഭ്യാസജില്ല- വയനാട് – 98.13%.
ഏറ്റവും കൂടുതല് വിദ്യാര്ഥികള്ക്ക് എല്ലാ വിഷയങ്ങള്ക്കും എ പ്ലസ് നേടാനായ വിദ്യാഭ്യാസ ജില്ല – മലപ്പുറം – 7,838.