Saturday, March 14, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

മുഖ്യമന്ത്രിയുടേത് വിരട്ടലോ?; ഏറ്റെടുത്ത് പ്രതിപക്ഷം, വ്യാപക പ്രതിഷേധം

by News Desk
July 14, 2021
in KERALA
0
മുഖ്യമന്ത്രിയുടേത്-വിരട്ടലോ?;-ഏറ്റെടുത്ത്-പ്രതിപക്ഷം,-വ്യാപക-പ്രതിഷേധം
0
SHARES
3
VIEWS
Share on FacebookShare on TwitterShare on Whatsapp

തിരുവനന്തപുരം: വ്യാപാരികളോട് മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ മനസ്സിലാക്കി കളിച്ചാൽ മതി എന്നപ്രസ്താവന ഏറ്റെടുത്ത് പ്രതിപക്ഷം. മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്ക് പിന്നാലെ വ്യാപാരികളുടെ സമരത്തിന് പ്രതിപക്ഷവും ബിജെപിയും പൂർണപിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തി. ആത്മഹത്യ മുന്നിൽ കണ്ട് നിൽക്കുന്ന ഒരു സമൂഹത്തോട് മുഖ്യമന്ത്രി നടത്തിയ വെല്ലുവിളി ധാർഷ്ട്യം നിറഞ്ഞതാണെന്ന് യുഡിഎഫ് നേതാക്കൾ ആരോപിച്ചു. ഇതിനിടെ സർക്കാരിന്റെ കോവിഡ് നിയന്ത്രണങ്ങൾക്കെതിരെ പരസ്യ പ്രതികരണവുമായി ഇടതുപക്ഷ അനുകൂല സംഘടനയായ വ്യാപാരി വ്യവസായി സമതിയും രംഗത്തെത്തി. സംസ്ഥാനത്തെ കോവിഡ് നിയന്ത്രണങ്ങൾ അശാസ്ത്രീയമാണെന്ന് സിപിഎം മുൻ എംഎൽഎയും വ്യാപാരി വ്യവസായി സമിതി പ്രസിഡന്റുമായ വി.കെ.സി.മമ്മത് കോയ പറഞ്ഞു. തങ്ങൾ സമരത്തിനിറങ്ങുമെന്നും അദ്ദേഹം അറിയിച്ചു.

മനസ്സിലാക്കി കളിച്ചാൽ മതി എന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന കേരളത്തിലെ വ്യാപാരികളോടും ജനങ്ങളോടുമുള്ള ധിക്കാരം നിറഞ്ഞ വെല്ലുവിളിയാണ്. അത് കേരളത്തിൽ വിലപ്പോകില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു. തിരഞ്ഞെടുപ്പു കഴിഞ്ഞപ്പോൾ മോറട്ടോറിയവുമില്ല. സഹായങ്ങളുമില്ല. മനുഷ്യൻ കടക്കെണിയിൽ പെട്ട് ആത്മഹത്യയുടെ വക്കിൽ നിൽക്കുമ്പോൾ ആശ്വസിപ്പിക്കേണ്ട ഭരണകൂടം വിരട്ടാൻ നോക്കുന്നോ ?ഇത് കേരളമാണ്… മറക്കണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

വ്യാപാരികൾക്ക് പൂർണ പിന്തുണ പ്രഖ്യാപിച്ച കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ ജീവിതം വഴിമുട്ടിയവരോട് മുഖ്യമന്ത്രിക്ക് ഒരു മയത്തിൽ പെരുമാറികൂടെയെന്നും ചോദിച്ചു. വ്യാപാരികളുടെ പ്രശ്നങ്ങളും ബുദ്ധിമുട്ടുകളും കേൾക്കുകയും പരിഹാരം നൽകുകയും വേണം. ഈ സംസ്ഥാനം ഭരിക്കുന്ന സർക്കാരിനോടല്ലാതെ പിന്നാരോടാണ് അവർ പറയുക. കച്ചവട സ്ഥാപനങ്ങൾ നിലനിൽപ്പിന്റെ അവസാനപടിയിലെത്തിയപ്പോഴാണ് പോലീസ് അനുവദിച്ചാലും ഇല്ലെങ്കിലും തങ്ങൾ തുറക്കുമെന്ന് പ്രഖ്യാപിച്ചത്. അവരോട് യുദ്ധം ചെയ്യാനല്ല സർക്കാർ പോകേണ്ടത്. അവരുടെ പ്രശ്നങ്ങൾ കേൾക്കാനുള്ള ക്രിയാത്മകമായ ചർച്ചയാണ് വേണ്ടത്. അതാണ് ഒരു ജനാധിപത്യ സംവിധാനത്തിൽ ഭരണകൂടം ചെയ്യേണ്ടതെന്ന് ഓർമപ്പെടുത്തുന്നുവെന്നും സുധാകരൻ പറഞ്ഞു.

വ്യാപാരികൾക്ക് എല്ലാ പിന്തുണയും പ്രഖ്യാപിക്കുന്നതായി ബിജെപി അധ്യക്ഷൻ കെ.സുരേന്ദ്രൻ പറഞ്ഞു. കേരളത്തിലെ വ്യാപാരി വ്യവസായികൾ അവരും മനുഷ്യരാണ്. ജീവിക്കാൻ വേണ്ടിയാണ് കച്ചവടം ചെയ്യുന്നത്. ലക്ഷക്കണക്കിന് വ്യാപാരികൾ കട തുറക്കാൻ കഴിയാതെ വളരെയധികം ബുദ്ധിമുട്ടുകയാണ്. കട തുറക്കുമെന്ന് പറഞ്ഞപ്പോൾ കാണിച്ചു തരാമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. അങ്ങേയറ്റം പ്രതിഷേധാർഹമായ നടപടിയാണിത്. മറ്റൊരു വഴിയുമില്ലാത്ത വ്യാപാരികളാണ് കടതുറക്കാൻ പരിശ്രമിക്കുന്നത്. അവരെ സഹായിക്കുന്നതിന് പകരം ദ്രോഹിക്കുകയാണ്. നമ്മുടെ കോവിഡ് നിയന്ത്രണം അശാസ്ത്രീയമാണെന്ന് ഐഎംഎ അടക്കം വിദഗദ്ധർ പറഞ്ഞിട്ടുള്ളതാണ്. കടകൾ കൂടുതൽ സമയം തുറക്കണമെന്നാണ് ഇവരെല്ലാം പറയുന്നത്. വ്യാപാരികൾ കട തുറക്കാൻ തീരുമാനിച്ചാൽ ഞങ്ങൾ അവരെ സഹായിക്കുംകെ.സുരേന്ദ്രൻ പറഞ്ഞു.

ബിജെപി നേതാവ് ശോഭാ സുരേന്ദ്രനും മുഖ്യമന്ത്രിയുടെ പ്രസ്താവനക്കെതിരെ രംഗത്തെത്തി.നേരിടേണ്ട രീതിയിൽ നേരിടും,അതു മനസ്സിലാക്കി കളിച്ചാൽ മതിഒരു സംസ്ഥാന മുഖ്യമന്ത്രി, കടയടച്ച് ലോൺ അടയ്ക്കാൻ നിവൃത്തിയില്ലാതെ കടം കേറി മുടിയുന്ന വ്യാപാരികളോട് പറയുന്ന വാക്കാണ്. ജോസഫൈൻമാരെ വീട്ടിലിരുത്തിക്കാൻ ഇടതു പ്രൊഫൈലുകൾനന്നായി പണിയെടുക്കും.പക്ഷേ പിണറായി വിജയനെതിരെ ഒരക്ഷരം മിണ്ടില്ല. സഹാനുഭൂതി, തന്മയിഭാവം എന്നീ ഗുണമില്ലാത്ത ഭരണാധികാരികൾ അഭിനവ നീറോമാരാണ്. കേരളത്തിൽ നിന്ന് ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഏക സിപിഐ(എം) എംപി ഇപ്പോൾ മുഖ്യമന്ത്രിക്ക് കടകൾ തുറക്കണമെന്ന് ആവശ്യപ്പെട്ട് കത്തയച്ചിട്ടുണ്ടത്രെ!. ഇടത് എം പിക്ക് പോലും ഈ പാർട്ടിയെ പറ്റി ഒരു ചുക്കും അറിയില്ലല്ലോ! ശോഭാ സുരേന്ദ്രൻ ഫെയ്സ്ബുക്കിൽ കുറിച്ചു.

മുഖ്യമന്ത്രിയുടെ പ്രസ്താവന അദ്ദേഹം വഹിക്കുന്നപദവിക്ക് ഒട്ടും യോജിച്ചതല്ലെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞു. ഒന്നരവർഷത്തോളമായി കടകൾഅടഞ്ഞു കിടക്കുന്നതു മൂലം വ്യാപാരികൾ വലിയ പ്രതിസന്ധി നേരിടുകയാണ്. അവരുടെ ജീവിതമാർഗം തന്നെ ഇല്ലാതായി. പലരും ആത്മഹത്യയുടെ വക്കിലാണ്. കടകൾ തുറക്കാനുള്ള നിയന്ത്രണങ്ങൾ മൂലം സാധാരണ ജനങ്ങളും ഏറെ ബുദ്ധിമുട്ടിലാണ്.കടകൾ എല്ലാ ദിവസവും തുറക്കണമെന്ന ഐഎംഎ പോലുള്ള വിദഗ്ധസമിതികളുടെ നിർദേശം സർക്കാരിന്റെ കണ്ണുതുറപ്പിക്കണമെന്നുംഉമ്മൻ ചാണ്ടി ആവശ്യപ്പെട്ടു.

ആശ്വസിപ്പിച്ച് കൂടെ നിർത്തേണ്ടേ വ്യാപര സമൂഹത്തെ ശത്രുക്കളായി കാണുന്ന നടപടിയാണ് സർക്കാരിന്റേതെന്ന് മുസ്ലീം ലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു. നിക്ഷേപകർക്ക് ഒരു ആത്മവിശ്വാസം നൽകുന്നില്ല. ഉപജീവനത്തിന് വേണ്ട എല്ലാവരും ക്ഷമിച്ച് ക്ഷമിച്ച് നിൽക്കുന്ന ഘട്ടത്തിലാണ് നിങ്ങളെ എല്ലാവരും കാണിച്ച് തരാമെന്ന് പറഞ്ഞ് വിരട്ടുന്നത്. അധികാരം ഉപയോഗിച്ചാണ് ഇതിന് ശ്രമിക്കുന്നതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ഈ സിസ്റ്റത്തിന് ഒരു മാറ്റമുണ്ടാവണമെന്നാണ് ഞങ്ങളൊക്കെ ആവശ്യപ്പെട്ടു കൊണ്ടിരുന്നത്. പക്ഷേ, ഞങ്ങൾ തോറ്റുപോയി.സിസ്റ്റം ഇങ്ങനെത്തന്നെ തുടരട്ടെ എന്നായിരുന്നു ജനവിധി.വിധി!വി.ടി.ബൽറാം ഫെയ്സ്ബുക്കിൽ കുറിച്ചു. വ്യാപാരികൾ സൂക്ഷിച്ചോളൂ..കളി ഡൽഹിയിൽ നിന്ന് നേരിട്ട് പഠിക്കുകയാണെന്ന് മുസ്ലിം ലീഗ് എംഎൽഎ നജീബ് കാന്തപുരം പരിഹസിച്ചു.

കടവാടകയിലും വൈദ്യുതി ചാർജ്ജ് ഇനത്തിലും കൊടുക്കേണ്ട നികുതികളിലും അടയ്ക്കേണ്ട വായ്പകളിലും യാതൊരു ഇളവും ലഭിക്കാതെ എല്ലാ അർത്ഥത്തിലും വ്യാപാര സമൂഹത്തിന് പിടിച്ചുനിൽക്കനാവാത്ത സാഹചര്യമാണ്.ഇങ്ങനെയുള്ള വ്യാപാരി സമൂഹത്തോട് നമുക്ക് ഒരുമിച്ച് ഈ പ്രയാസങ്ങളെ നേരിടാം എന്നു പറയുന്നതിനു പകരം നിങ്ങളെ നേരിടും എന്ന് പറയുന്നത് കേൾക്കുമ്പോൾ, ഈ സർക്കാരിനെ തിരഞ്ഞെടുത്ത ജനത്തിനോട് അനുഭവിച്ചോ എന്ന് ആരെങ്കിലും പറയുന്നതുപോലെ തോന്നിയാൽ അതിൽ അത്ഭുതമില്ലെന്ന് മഞ്ഞളാം കുഴി അലി എംഎൽഎ പറഞ്ഞു.

Previous Post

എസ്എസ്എൽസി പരീക്ഷാഫലം ഇന്ന്‌ ഉച്ചക്ക്‌ 2ന്‌

Next Post

പഴയ പേരുകള്‍ തിരികെ വേണം: കാസര്‍കോട് ഭാഷാ ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ ധ്രുവീകരണം ലക്ഷ്യമിട്ട് ബിജെപി

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
പഴയ-പേരുകള്‍-തിരികെ-വേണം:-കാസര്‍കോട്-ഭാഷാ-ന്യൂനപക്ഷങ്ങള്‍ക്കിടയില്‍-ധ്രുവീകരണം-ലക്ഷ്യമിട്ട്-ബിജെപി

പഴയ പേരുകള്‍ തിരികെ വേണം: കാസര്‍കോട് ഭാഷാ ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ ധ്രുവീകരണം ലക്ഷ്യമിട്ട് ബിജെപി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.