Also Read :
മാതൃഭൂമി ന്യൂസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇടത് അനുകൂല വ്യാപാര സംഘടനയാണ് വ്യാപാരി വ്യവസായി സമിതി.
ആഴ്ചയിൽ ഒരു ദിവസം മാത്രം കടകള്‍ തുറക്കുമ്പോള്‍ ഏഴ് ദിവസങ്ങളിലായി എത്തേണ്ട ആളുകള്‍ എത്തുകയാണ്. ഇങ്ങനെ ആളുകള്‍ ഒരു ദിവസം കൂട്ടമായി എത്തുമ്പോള്‍ അവിടെ തിരക്കുണ്ടാകുകയും കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാനാകാതെ വരികയും ചെയ്യുമെന്നും അദ്ദേഹത്തെ ഉദ്ധരിച്ച് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു.
അതിന് പരിഹാരമായി എല്ലാ ദിവസവും ഏതെങ്കിലും കുറച്ച് സമയം മാത്രമായി കടകള്‍ തുറക്കുകയാണെങ്കിൽ ഈ തിരക്ക് ഒഴിവാക്കാൻ സാധിക്കുമെന്നാണ് തങ്ങളുടെ അഭിപ്രായമെന്നും അദ്ദേഹം പ്രതികരിക്കുന്നു.
ഉദ്യോഗസ്ഥര്‍ മാത്രം ചേര്‍ന്നുകൊണ്ടാണ് നിയന്ത്രണങ്ങള്‍ നിശ്ചയിക്കുന്നത്. വ്യാപാരികളുടെ അഭിപ്രായം ചോദിക്കുന്നില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു. അത് ചെയ്തിരുന്നുവെങ്കിൽ ഇത്തരത്തിലുള്ള ചില പരാതികള്‍ നിസ്സാരമായി പരിഹരിക്കുവാന്‍ സാധിക്കുമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുഴുവന്‍ കടകളും തുറക്കണം എന്ന് ആവശ്യപ്പെട്ട് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പ്രതിനിധികള്‍ ഇന്ന് വൈകിട്ട് മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തും. വ്യാഴാഴ്ച മുതൽ എല്ലാ കടകളും തുറക്കാനാണ് വ്യാപാരികളുടെ തീരുമാനം. സര്‍ക്കാരിന്റെ നിയന്ത്രണങ്ങള്‍ക്കെതിരെ സെക്രട്ടേറിയേറ്റിന് മുന്നിലും ജില്ലാസ്ഥാനങ്ങളിലും പ്രതിഷേധം സംഘടിപ്പിക്കുവാന്‍ വ്യാപാരികള്‍ തീരുമാനിച്ചിട്ടുണ്ട്.