അമേരിക്കയിലെ ഏറ്റവും എന്നാണ് സ്വയം ബെക്കി ഗൈൽസ് വിശേഷിപ്പിക്കുന്നത്. ഭർത്താവ് ജെയ് (41), മക്കളായ ഏഴുവയസ്സുള്ള ജോർജ്ജ്, നാല് വയസുള്ള കോൾഡൻ എന്നിവരോടൊപ്പമാണ് ബെക്കി ഗൈൽസ് താമസിക്കുന്നത്. 90 ശതമാനത്തിന് മുകളിൽ ഡിസ്‌കൗണ്ടുള്ള അല്ലെങ്കിൽ ഫ്രീയായി എന്തെങ്കിലും ലഭിച്ചാൽ ഉടനെ ആവശ്യം നോക്കാതെ ബെക്കി അത് വാങ്ങും.
താൻ എല്ലായ്പ്പോഴും മിതത്വം പാലിക്കുന്നവൾ ആയിരുന്നു എന്ന് ബെക്കി പറയുന്നു. അതെ സമയം പ്രതിവർഷം 30,000 ഡോളർ മുതൽ 35,000 ഡോളർ വരെ സമ്പാദിക്കാൻ പറ്റുമായിരുന്നു ജോലി ഉപേക്ഷിക്കാൻ തീരുമാനിച്ചപ്പോൾ മുതലാണ് തനിക്ക് പണം പരവമാവധി ലഭിക്കണം എന്ന ചിന്ത ഉണ്ടായതത്രെ.
“എന്റെ ആദ്യത്തെ മകൻ ജോർജ്ജ് ഉണ്ടായപ്പോഴാണ് ഞാൻ അവനോടൊപ്പം സമയം ചിലവിടാൻ എന്റെ ജോലി ഉപേക്ഷിച്ചത്. പണം ലാഭിക്കുന്നതും പണം സമ്പാദിക്കുന്നതിന് തുല്യം ആണെന്ന് പിന്നീട് ഞാൻ കണ്ടെത്തി. ആ വർഷം ഞങ്ങളുടെ ചെലവുകൾ ഞങ്ങൾ പരമാവധി വെട്ടിക്കുറച്ചു. ഏറെക്കുറെ ഒരു വർഷം എനിക്ക് ലഭിക്കുന്ന ശമ്പളത്തിന്റെ അത്രയും തന്നെ പണം ഞാൻ ലഭിച്ചു”, ട്രാവൽ ആൻഡ് ലിവിങ് ചാനലിന്റെ സൊ ഫ്രീക്കിൻ ചീപ്പ് എന്ന പരിപാടിയിൽ ബെക്കി പറഞ്ഞു.
വാഷിംഗ് മെഷീനിൽ തുണികൾ അലക്കുന്നതോടൊപ്പമാണ് ബെക്കി പാത്രങ്ങൾ കഴുകുന്നത്. വസ്ത്രങ്ങൾ കൂടെ അലക്കുന്നതിനാൽ പത്രങ്ങൾക്ക് ഒരു കേടുപാടും സംഭവിക്കില്ലത്രേ. തകർന്ന കാബിനറ്റുകൾ പരിഹരിക്കാൻ സൂപ്പർഗ്ലൂ ഉപയോഗിക്കുന്നു. ഒരു ചവറ്റുകുട്ടയിൽ കണ്ടെത്തിയ വാൾപേപ്പർ ഉപയോഗിച്ച് ബെക്കി വീടിന്റെ ചുവർ ഭംഗിയാക്കി.
പൈപ്പ് വെള്ളത്തിന് പണം മുടക്കുന്നത് കുറയ്ക്കാൻ പല്ല് തേക്കാനും കഴുകാനും വീടിന് പുറത്ത് നിന്ന് മഞ്ഞ് ശേഖരിക്കും ബെക്കി. കഴിഞ്ഞില്ല, പണം ലാഭിക്കാൻ ബെക്കി എന്തും ചെയ്യും. തന്നെക്കാൾ കൂടുതൽ ഭക്ഷണം കഴിച്ചതിന് ഭർത്താവിൽ നിന്നും പണം ഈടാക്കും ബെക്കി. “മൊസറെല്ല സ്റ്റിക്കുകൾ ഒരുക്കാൻ ഞാൻ ഓർഡർ ചെയ്തു. നാലെണ്ണം ഉണ്ടായിരുന്നു, ഞാൻ മൂന്ന് എണ്ണം കഴിച്ചു, അവൾ ഒന്ന് കഴിച്ചു. ഉടനെ അവൾ എന്നോട് 75 ശതമാനം പണം നല്കാൻ പറഞ്ഞു”, ഭർത്താവ് ജെയ് പറഞ്ഞു.
ഇപ്പോൾ ഓരോ വർഷവും ബെക്കി വളരെയധികം പണം ലഭിക്കുന്നുണ്ടത്രേ. എത്രയെന്നോ? ഒരു വർഷം ജോലി ചെയ്തു സമ്പാദിക്കുന്നതിനേക്കാൾ കൂടുതൽ.