തിരുവനന്തപുരം: ശബരിമലയിലെകർക്കിടക മാസ പൂജയ്ക്ക് നടതുറക്കുമ്പോൾ കെഎസ്ആർടിസി പ്രത്യേക സർവ്വീസുകൾ ആരംഭിക്കുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു.ജൂലായ് 15ന്നട തുറന്ന്21ന് അടക്കുന്നസാഹചര്യത്തിലാണ് കെഎസ്ആർടിസി പ്രത്യേക സർവീസ് നടത്തുന്നത്.
തീർത്ഥാടകരുടെ തിരക്കനുസരിച്ച് പ്രത്യേക സർവീസ് നടത്തുന്നത് തിരുവനന്തപുരം സെൻട്രൽ, പത്തനംതിട്ട, പുനലൂർ, കൊട്ടാരക്കര യൂണിറ്റ് ഓഫീസർമാർക്ക്ചുമതല നൽകിയിട്ടുണ്ട്. ഇതിന്റെ തയ്യാറെടുപ്പുകൾക്കായി ആവശ്യമായ ജീവനക്കാരെ കെഎസ്ആർടിസി വിന്യസിച്ചതായും മന്ത്രി പത്രക്കുറിപ്പിൽ വ്യക്തമാക്കി.
പമ്പയിലേക്ക്സീറ്റ് ബുക്ക് ചെയ്യാനുള്ള സൗകര്യംഏർപ്പെടുത്തിയിട്ടുണ്ട്.നിലക്കൽ- പമ്പ ചെയിൻ സർവീസിനായി 15 ബസുകളാണ് ഇപ്പോൾ അനുവദിച്ചിട്ടുള്ളത്. കൂടുതൽ തീർത്ഥാടകർ എത്തുന്ന മുറയ്ക്ക് ബസുകളുടെ എണ്ണം കൂട്ടും.
ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും പമ്പയിലേക്ക് ചെങ്ങന്നൂർ ഡിപ്പോയിൽ നിന്ന്പ്രത്യേക സർവീസ് നടത്തും. കോട്ടയം എരുമേലി എന്നീ ഡിപ്പോകളിൽ നിന്ന്ആവശ്യമെങ്കിൽ പമ്പയിലേക്ക് സർവീസുകൾ നടത്തുമെന്നുംകോവിഡ് പശ്ചാത്തലത്തിൽ മാനദണ്ഡങ്ങൾ പാലിച്ച്ഇരുന്നുള്ള യാത്ര മാത്രമേ അനുവദിക്കുകയുള്ളൂവെന്നും മന്ത്രി അറിയിച്ചു.