ലോകത്തിലെ ഏറ്റവും വിലയുള്ള ഭക്ഷണ വിഭവങ്ങളാണ് ദി ഗോൾഡൻ ബോയ് ബർഗറിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഭക്ഷിക്കാവുന്ന സ്വർണ്ണം കൊണ്ടുള്ള ഇലകൾ, കുങ്കുമം, വാഗ്യു ബീഫ്, കാവിയാർ എന്നിങ്ങനെയുള്ള ചേരുവകളാണ് ദി ഗോൾഡൻ ബോയ് ബർഗറിന്റെ വില ഇത്രയും കൂട്ടുന്നത്.
റോബർട്ട് ജാൻ ഡി വീൻ തന്റെ ഇൻസ്റ്റാഗ്രാം പേജിൽ ദി ഗോൾഡൻ ബോയ് ബർഗറിന്റെ ചിത്രങ്ങൾ പോസ്റ്റ് ചെയ്തിട്ടുണ്ട്. “ഒരു ലോക റെക്കോർഡ് തകർക്കുന്നത് എന്റെ ഒരു ബാല്യകാല സ്വപ്നമായിരുന്നു. അത് നേടിയത് അതിശയകരമായി തോന്നുന്നു,” റോബർട്ട് ജിയോ ന്യൂസിനോട് പറഞ്ഞു.
ബെലുഗ മീനിന്റെ മുട്ട കൊണ്ടുള്ള കാവിയാർ, കിംഗ് ക്രാബ് (വിലകൂടിയ ഞണ്ട്), സ്പാനിഷ് പാലറ്റ ഐബറിക്കോ, വൈറ്റ് ട്രഫിൾ, ഇംഗ്ലീഷ് ചെഡ്ഡാർ ചീസ് എന്നിവ ദി ഗോൾഡൻ ബോയ് ബർഗറിലെ ചേരുവകളാണ്. ലോകത്തിലെ ഏറ്റവും വിലയേറിയ കാപ്പികളിൽ ഒന്നായ കോപി ലുവാക്ക് ഉപയോഗിച്ച് നിർമ്മിച്ച ബാർബിക്യൂ സോസിൻ്റെ ഒപ്പമാണ് ദി ഗോൾഡൻ ബോയ് ബർഗർ വിളമ്പുക. ഡോം പെരിഗ്നൺ ഷാംപെയ്ൻ ഒഴിച്ച് തയ്യാറാക്കിയ ബൺ ആണ് ദി ഗോൾഡൻ ബോയിൽ ഉപയോഗിക്കുന്നത്.
ജൂൺ 28 ന് നെതർലാൻഡ്‌സ് ആസ്ഥാനമായുള്ള ബിസിനസ് കമ്പനിയായ റെമിയ ഇന്റർനാഷണൽ ആണ് ദി ഗോൾഡൻ ബോയ് ബർഗർ വാങ്ങിയത്. റോയൽ ഡച്ച് ഫുഡ് ആൻഡ് ബിവറേജ് അസോസിയേഷൻ ചെയർമാൻ റോബർ വില്ലെംസ് ഇത് കഴിക്കുകയും ചെയ്തു. ദി ഗോൾഡൻ ബോയ് ബർഗർ വിട്ടു കിട്ടിയ പണം നെതർലാൻഡ്സിൽ ആവശ്യമുള്ളവർക്ക് ഭക്ഷണ പാക്കേജുകൾ വിതരണം ചെയ്യുന്ന സംഘടനയ്ക്ക് റോബർട്ട് സംഭാവന ചെയ്തു.
അമേരിക്കയിലെ ഒറിഗോണിലെ ഒരു ഭക്ഷണശാല ഇതിനുമുൻപ് 2011ൽ ലോകത്തിലെ ഏറ്റവും ചെലവേറിയ ബർഗർ തയ്യാറാക്കിയിരുന്നു. 5,000 ഡോളർ (ഏകദേശം 3.72 ലക്ഷം) വിലവരുന്ന ഈ ബർഗർ ചേരുവകളുടെ പ്രത്യേകത കൊണ്ടല്ല വലിപ്പം കൊണ്ടാണ് ശ്രദ്ധ നേടിയത്. 352.44 കിലോഗ്രാം ആയിരുന്നു ഭാരം.