തിരുവനന്തപുരം: സംസ്ഥാനത്ത് സ്ത്രീകൾക്ക് എതിരെയുള്ള അക്രമങ്ങൾക്കെതിരെയും സ്ത്രീ സുരക്ഷിത കേരളത്തിനും വേണ്ടി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉപവസിക്കുന്നു.
ബുധനാഴ്ച രാവിലെ 8 മണി മുതൽ വൈകുന്നേരം 6 വരെയാണ് ഉപവാസം. കേരള ഗാന്ധി സ്മാരക നിധിയും ഇതര ഗാന്ധിയൻ സംഘടനകളുടെ സംയുക്ത സംരംഭമാണ് ഉപവാസ സമരം. കൊല്ലത്ത് സ്ത്രീധന പീഡനവുമായി ബന്ധപ്പെട്ട് മരിച്ച വിസ്മയയുടെ വീട്ടിൽ ആരിഫ് മുഹമ്മദ് ഖാൻ കഴിഞ്ഞ ദിവസം സന്ദർശനം നടത്തിയിരുന്നു.
നാളെ വൈകിട്ട് 4.30 മണിക്ക് തിരുവനന്തപുരംഗാന്ധിഭവനിൽ നടക്കുന്ന ഉപവാസ-പ്രാർത്ഥനയജ്ഞത്തിൽ പങ്കെടുത്തുകൊണ്ട് ആറ് മണിക്ക് ഗവർണർ ഉപവാസം അവസാനിപ്പിക്കും.
സ്ത്രീ സുരക്ഷ ലക്ഷ്യ മാക്കികൊണ്ട് സംസ്ഥാനവ്യാപകമായി തുടർന്നുള്ള ദിവസങ്ങളിൽ ഗാന്ധിയൻ സംഘടനകൾ സംയുക്തമായി ജില്ലകൾ തോറും നടത്തുന്ന ജനജാഗ്രത പരിപാടികളുടെ ഉദ്ഘാടനവുംഗവർണർ നിർവഹിക്കും.