കൊച്ചി: കസ്റ്റംസിന് വീണ്ടും കേന്ദ്ര സുരക്ഷ ഏർപ്പെടുത്തി. കൊച്ചിയിലെ കസ്റ്റംസ് ഓഫീസിന് സായുധസേനാ സുരക്ഷ ഏർപ്പാടാക്കി. കരിപ്പൂർ സ്വർണക്കടത്ത് കേസിൽ ക്വട്ടേഷൻ സംഘാംഗങ്ങൾ ഉൾപ്പടെയുള്ളവരെ ചോദ്യം ചെയ്ത് വരുന്നതിനിടെയാണ് സുരക്ഷ വർധിപ്പിച്ചത്.
നേരത്തെ തിരുവനന്തപുരം സ്വർണക്കടത്ത് കേസ് അന്വേഷണത്തിന്റെ പശ്ചാത്തലത്തിൽ കൊച്ചിയിലെ കസ്റ്റംസ് പ്രിവന്റീവ് ഓഫീസിൽ കേന്ദ്ര സേന സുരക്ഷ ഏർപ്പെടുത്തിയിരുന്നു. സ്വർണക്കടത്ത് റാക്കിറ്റിന്റെ ഭീഷണിയെ തുടർന്നായിരുന്നു അന്ന് സി.ആർ.പി.എഫിനെ നിയോഗിച്ചത്.
ഭീഷണികൾ നിങ്ങിയതിനെ തുടർന്ന് പിന്നീട് ഈ സുരക്ഷ പിൻവലിക്കുകയും ചെയ്തിരുന്നു.