അമ്മാൻ
ജോർദാൻ രാജാവിനെതിരെ ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ച് രണ്ട് മുൻ ഉദ്യോഗസ്ഥർക്ക് 15 വർഷം തടവ്. രാജാവ് അബ്ദുള്ള രണ്ടാമന്റെ സഹായിയായിരുന്ന അമേരിക്കൻ പൗരൻ ബാസിം അവദല്ല, രാജകുടുംബാംഗം ഷരീഫ് ഹസ്സൻ ബിൻ സെയ്ദ് എന്നിവരെയാണ് ദേശീയ സുരക്ഷാ കോടതി ശിക്ഷിച്ചത്. രാജാവിന്റെ അർധസഹോദരൻ ഹംസയുമായി ചേർന്ന് ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ച് ഏപ്രിലിലാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. ഹംസയെ വീട്ടുതടങ്കലിലാക്കുകയും ചെയ്തു.
ഇവർ രാജാവിനെതിരെ വിദേശസഹായം തേടിയതായും ആരോപിക്കുന്നു. എന്നാൽ, മോശം ഭരണത്തിനും അഴിമതിക്കുമെതിരെ സംസാരിച്ചതിന് തന്നെ നിശ്ശബ്ദനാക്കുകയാണെന്ന് ഹംസ പ്രതികരിച്ചു. 19ന് അമേരിക്കൻ പ്രസിഡന്റ് ജോ ബെെഡനുമായി വെെറ്റ് ഹൗസിൽ കൂടിക്കാഴ്ച നടത്താനിരിക്കുകയാണ് അബ്ദുള്ള രണ്ടാമൻ.