കെ.കെ. സരോജിനിയമ്മ
പുല്പള്ളി: സ്വാതന്ത്ര്യ സമര സേനാനിയും റിട്ട. അധ്യാപകനുമായ പരേതനായ കടയപ്രത്ത് ദാമോദരൻ നമ്പ്യാരുടെ ഭാര്യ കെ.കെ. സരോജിനിയമ്മ (90) അന്തരിച്ചു. ചരിത്രകാരനും കാലിക്കറ്റ് സർവകലാശാല മുൻ വൈസ് ചാൻസലറുമായ കെ.കെ.എൻ. കുറുപ്പിന്റെ സഹോദരിയാണ്.
മക്കൾ: പരേതയായ കെ.കെ. നിർമല (ചെറുവത്തൂർ), കെ.കെ. ബലരാമൻ (റിട്ട. അസി. എഡിറ്റർ മാതൃഭൂമി, കോഴിക്കോട്), കെ.കെ. മുരളീധരൻ (പ്രൊഡക്ഷൻ ഡിസൈനർ, ബോളിവുഡ് സിനിമ), മരുമക്കൾ: ജയറാം പ്രകാശ് (റിട്ട. സെയിൽസ് ടാക്സ് ഓഫീസർ), വി.ആർ. അനിത (കൗൺസലർ, അന്വേഷി), ഗീതാഞ്ജലി റാവു (ആനിമേഷൻ സിനിമകളുടെ സംവിധായിക). സഹോദരി: പരേതയായ കെ.കെ. അമ്മാളുഅമ്മ. ശവസംസ്കാരം ചൊവ്വാഴ്ച 12-ന് വീട്ടുവളപ്പിൽ.