തിരുവനന്തപുരം> ഗള്‍ഫ് നാടുകളിലേക്ക് ഇന്ത്യയില്‍ നിന്നുള്ള യാത്രാ വിമാന വിലക്ക് നീക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്നാവശ്യപ്പെട്ട് കേരള പ്രവാസി സംഘം പ്രക്ഷോഭം ആരംഭിച്ചു.തൃശൂര്‍ കേന്ദ്ര ആദായ നികുതി വകുപ്പ് ഓഫീസിനു മുന്നില്‍ നടന്ന പ്രതിഷേധം പ്രവാസി സംഘം ജനറല്‍ സെക്രട്ടറി കെ വി അബ്ദുള്‍ ഖാദര്‍ ഉല്‍ഘാടനം ചെയ്തു. അഷറഫ് ഹാജി അദ്ധ്യക്ഷനായി.
തിരുവനന്തപുരത്ത് ഏജീസ് ഓഫീസിനു മുന്നില്‍ സമരം കെ സി സജീവ് ഉല്‍ഘാടനം ചെയ്തു.
പ്രതിഷേധം ജൂലായ് 15വരെ തുടരും.