കൊച്ചി > നയതന്ത്രബാഗിലൂടെ സ്വർണക്കടത്ത് നടത്തിയ കേസിൽ കോഫേപോസ ചുമത്തി തിരുവനന്തപുരത്ത് ജയിലിൽ കഴിയുന്ന പ്രതി സരിത്തിന്റെ പരാതിയിൽ എൻഐഎ കോടതി ജയിലധികൃതരോട് റിപ്പോർട്ട് ആവശ്യപ്പെട്ടു. തന്നെ നിർബന്ധിച്ച് ചില നേതാക്കളുടെ പേര് പറയിപ്പിക്കാൻ ജയിലധികൃതർ ശ്രമിച്ചെന്ന് സരിത്ത് കോടതിയിൽ നൽകിയ പരാതിയിൽ പറഞ്ഞിരുന്നു.
എന്നാൽഏത് നേതാക്കളുടെ പേര് പറയാനാണ് ആവശ്യപ്പെട്ടതെന്ന് സരിത്ത് പരാതിയിലും കോടതിയിൽ നേരിട്ടും പറഞ്ഞിരുന്നില്ല. കഴിഞ്ഞ ശനിയാഴ്ചയാണ് സരിത്തിനെ തിരുവനന്തപുരത്തെ ജയിലിൽ നിന്നും എൻഐഎ കോടതിയിൽഹാജരാക്കിയത്.