മാവുങ്കാല്‍ > വീടിനകത്ത് കയറിയില്‍ കുരുക്കിട്ട് തൂങ്ങി മരിക്കാന്‍ ശ്രമിക്കവെ ബന്ധുക്കളും നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്തിയ യുവാവ്, ആളുകള്‍ കാണ്‍കെ കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്തു. ഞായറാഴ്ച വൈകീട്ടാണ് മാവുങ്കാല്‍ ഉദയംകുന്ന് മണ്ണടിയിലെ പരേതനായ കുഞ്ഞപ്പന്റെ മകന് അജു അജയൻ (42 ) ആത്മഹത്യ ചെയ്തത്.
വീട്ടില്‍ അമ്മ മാത്രമുണ്ടായ സമയത്താണ് തൂങ്ങി മരിക്കാന്‍ ശ്രമിച്ചത്. ഇത് ശ്രദ്ധയില്‍ പെട്ട അമ്മ ബഹളം കൂട്ടി ബന്ധുക്കളും നാട്ടുകാരും ചേർന്നു രക്ഷപ്പെടുത്തു കയായിരുന്നു. നാട്ടുകാര്‍ സംസാരിച്ച് സമാധാനപ്പെടുത്തിയ യുവാവ് ബാത്ത്റൂമിലേ ക്കെന്നു പറഞ്ഞു വീടിനു പിറകിലെ ആൾ മറയില്ലാത്ത കിണറിലേക്ക് എടുത്തുചാടുകയായിരുന്നു. കണ്ടുനിന്ന യുവാക്കള്‍ കൂടെ ചാടിയിരുന്നുവെങ്കിലും രക്ഷപ്പെടുത്താന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് ഫയര്‍ഫോഴ്സ് എത്തിയാണ് പുറത്തെടുത്തത്. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാന്‍ സാധിച്ചില്ല. നിറയെ വെള്ളമുണ്ടായിരുന്ന കിണറായിരുന്നു. മാതാവ്: സരോജിനി. ഭാര്യ: വിലാസിനി. മക്കള്‍: അര്ജുന്, അതുല്യ. സഹോദരങ്ങള്‍: അനിത, അജിത, പരേതനായ അനില്‍.