തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ നാളെ ഡൽഹിയിലേക്ക്. കോവിഡ് തീർത്ത പ്രതിസന്ധി വിവരങ്ങൾ അറിയിക്കാനും സംസ്ഥാനത്തെ വികസന പദ്ധതികൾക്ക് പിന്തുണ തേടിയുമാണ് മുഖ്യമന്ത്രി ഡൽഹിയിലേക്ക് പോകുന്നത്.
സംസ്ഥാനത്തെ ഏറ്റവും പ്രധാനപ്പെട്ട വികസന പദ്ധതികളിൽ ഒന്നായ അതിവേഗ റെയിൽവേ പദ്ധതിയും കൂടിക്കാഴ്ചയിൽ ചർച്ച ആയേക്കും. റെയിൽപാതാ വികസനത്തിനാവശ്യമായ റെയിൽവേ ബോർഡിന്റെ അനുമതികളടക്കം ഇനിയും ലഭിക്കേണ്ടതുണ്ട്. ഇത്തരം കാര്യങ്ങൾ പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ മുഖ്യമന്ത്രി ഉന്നയിച്ചേക്കുമെന്നാണ് വിവരം.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് അനുമതി തേടിയിട്ടുണ്ട്. ചില കേന്ദ്രമന്ത്രിമാരുമായും മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തുമെന്നാണ് സൂചന.