കിറ്റക്സിന്റേത് സെൽഫ് ഗോളാണ്. വ്യവസായം എവിടെ തുടങ്ങിയാലും കുഴപ്പമില്ല. നാടിനെ അപമാനിക്കരുതായിരുന്നുവെന്ന് മന്ത്രി പറഞ്ഞു. സര്‍ക്കാരിന്റെ നടപടി കണ്ട് മറ്റ് വ്യവസായികൾ വിളിച്ചിരുന്നു. അവര്‍ സര്‍ക്കാര്‍ നടപടിക്കൊപ്പമാണെന്നും അദ്ദേഹം വ്യക്തമാക്കി.
Also Read:
കിറ്റക്സിൽ നടത്തിയ പരിശോധനയുടെ ഫലം പുറത്ത് വിടും. ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരം നടത്തിയ പരിശോധനയുടെ ഫലം ഹൈക്കോടതിക്കും ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദ്ദേശ പ്രകാരം നടത്തിയ പരിശോധനയുടെ ഫലം അവര്‍ക്കും നൽകും. കടമ്പ്രയാറിലെ വെള്ളംകൂടി പരിശോധിക്കേണ്ടതുണ്ട്. പരിശോധന പൂര്‍ത്തിയായിട്ടില്ലെന്നാണ് മനസിലാക്കുന്നത്. അവിടെ മലിനീകരണമില്ലെന്ന് സര്‍ക്കാര്‍ പറയുന്നതല്ലേ നല്ലത്- മന്ത്രി പറഞ്ഞു.
നിയമപരമായ പരിശോധനയിൽ നിന്നും പിന്നോട്ടില്ല. തൊഴിൽ വകുപ്പിന്റെ നോട്ടീസ് പിൻവലിക്കേണ്ടിവന്ന സാഹചര്യത്തെക്കുറിച്ച് ഉദ്യോഗസ്ഥരോട് വിശദീകരണം ചോദിച്ചിട്ടുണ്ട്. പ്രശ്നപരിഹാരത്തിനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. പിവി ശ്രീനിജൻ എംഎൽഎയോ പാര്‍ട്ടി നേതാക്കളോ തന്നോട് സംസാരിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു. മനോരമ ന്യൂസിന്റെ ഒരു പരിപാടിക്കിടെയായിരുന്നു മന്ത്രിയുടെ പ്രതികരണം.