കോഴിക്കോട് > എൻഐഎയെയും ഇഡിയെയും കേന്ദ്രസർക്കാർ രാഷ്ട്രീയ ആയുധമാക്കിയതായി പ്രശസ്ത അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ പറഞ്ഞു. പത്രങ്ങളെയും ഇലക്ടോണിക് മാധ്യമങ്ങളെയും കേന്ദ്രം വിലയ്ക്കെടുത്തിരിക്കയാണ്. രാജ്യത്ത് തെരഞ്ഞെടുപ്പ് പണക്കൊഴുപ്പിന്റെ മത്സരമായി. ജനാധിപത്യം ഒരു ഗൂഢസംഘത്തിന്റെ നിയന്ത്രണത്തിലായി–- ചിന്ത രവീന്ദ്രൻ അനുസ്മരണ പ്രഭാഷണത്തിൽ പ്രശാന്ത് ഭൂഷൺപറഞ്ഞു.
വ്യാജഏറ്റുമുട്ടലുകളിലൂടെ എതിർശബ്ദങ്ങളെ ഇല്ലാതാക്കുകയാണ്. പത്രാധിപരും കാർട്ടൂണിസ്റ്റുകളുമെല്ലാം അറസ്റ്റിലാകുന്നു. ജനാധിപത്യവിരുദ്ധമായ ഈ പ്രവണതകൾക്കെതിരെ പ്രതിരോധം ഉയർത്താനാകണമെന്നും അദ്ദേഹം പറഞ്ഞു. അഭിഭാഷകരായ കാളീശ്വരം രാജ്, ആർ വൈഗ എന്നിവർ സംസാരിച്ചു. മാധ്യമപ്രവർത്തകൻ ശശികുമാർ മോഡറേറ്റായി. എൻ എസ് മാധവൻ ചിന്ത രവിയെ അനുസ്മരിച്ചു. സക്കറിയ സ്വാഗതവും എം പി സുരേന്ദ്രൻ നന്ദിയും പറഞ്ഞു.