കാസര്‍കോട്: ശ്വാസനാളത്തിൽ വണ്ട് കുരുങ്ങി പിഞ്ചുകുഞ്ഞിന് ദാരണാന്ത്യം. കാസർകോട് നുള്ളിപ്പാടി ചെന്നിക്കര സ്വദേശി സത്യേന്ദ്രന്റെയും രഞ്ജിനിയുടേയും മകൻ അൻവേദ് (ഒന്നര വയസ്സ്) ആണ് മരിച്ചത്. ശ്വാസ തടസമുണ്ടായതിനെ തുടര്‍ന്നാണ് മരണമുണ്ടായത്.
Also Read :
ശനിയാഴ്ച രാത്രി എട്ടരയോടെയാണ് സംഭവം. ഭക്ഷണം കഴിച്ചതിന് പിന്നാലെ ശ്വാസതടസം അനുഭവപ്പെടുകയായിരുന്നു. കുട്ടിയെ ഉടൻ തന്നെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.
പരിശോധനയില്‍ മരണം കാരണം കണ്ടെത്താനായിരുന്നില്ല. ആദ്യം ഭക്ഷണം കുട്ടിയുടെ തൊണ്ടയിൽ കുടുങ്ങിയതാണെന്ന് കരുതിയത്. പിന്നീട്, പോസ്റ്റുമോര്‍ട്ടത്തില്‍ ശ്വാസനാളത്തില്‍ വണ്ടിനെ കണ്ടെത്തുകയായിരുന്നു. ചത്ത വണ്ടിനെ പുറത്തെടുത്തു.
Also Read :
കാസര്‍കോട് ടൗണ്‍ പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം ചെന്നിക്കര പൊതുശ്മാശനത്തില്‍ സംസ്കരിച്ചു. രണ്ട് വയസുള്ള ഋത്വേദ് സഹോദരന്.