നിയമസഭ തെരഞ്ഞെടുപ്പിന് പിന്നാലെ ഉയർന്ന് വന്ന കുഴൽപ്പണ വിവാദത്തിൽ ബിജെപി പ്രതിരോധത്തിലായിരിക്കെയാണ് സംസ്ഥാന അധ്യക്ഷൻ തന്നെ ചോദ്യം ചെയ്യലിനായെത്തുന്നത്. നേരത്തെ ഈ മാസം ആറിന് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് സുരേന്ദ്രന് നോട്ടീസ് നൽകിയിരുന്നു. എന്നാൽ പാർട്ടി ഭാരവാഹി യോഗം നടക്കുന്നതിനാൽ അന്ന് അന്വേഷണസംഘത്തിന് മുന്നിൽ എത്തിയിരുന്നില്ല. ഈ സാഹചര്യത്തിലാണ് ബുധനാഴ്ച ഹാജരാകുമെന്ന റിപ്പോർട്ട് പുറത്ത് വരുന്നത്.
Also Read :
ഏത് കേസിലും ഹാജരാകുമെന്നും മടിയിൽ കനമില്ലാത്തതിനാൽ ഭയമില്ലെന്നും ഇന്ന് രാവിലെ നടത്തിയ വാർത്താ സമ്മേളനത്തിൽ സുരേന്ദ്രൻ പറഞ്ഞിരുന്നു. സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സരിത്തിന് മേല്‍ ബിജെപി നേതാക്കള്‍ക്കെതിരെ മൊഴി നല്‍കാന്‍ ജയില്‍ ഉദ്യോഗസ്ഥര്‍ സമ്മര്‍ദ്ദം ചെലുത്തിയത് ഭരണ സംവിധാനത്തിന്‍റെ ദുരുപയോഗമാണെന്നും സുരേന്ദ്രൻ ആരോപിച്ചിരുന്നു.
Also Read :
കേന്ദ്രമന്ത്രി വി. മുരളീധരൻ അടക്കമുളള ബിജെപി നേതാക്കളുടെ പേരു പറയണമെന്ന് ആവശ്യപ്പെട്ടു ജയിൽ ഉദ്യോഗസ്ഥർ സ്വർണക്കള്ളക്കടത്തു കേസിലെ പ്രതികളെ ഭീഷണിപ്പെടുത്തുകയാണ്. സംസ്ഥാനത്തിന്‍റെ ചരിത്രത്തിൽ കേട്ടുകേൾവിയില്ലാത്ത കാര്യമാണിതെന്നും അദ്ദേഹം പറഞ്ഞിരുന്നു.