Copa America 2021: പതിറ്റാണ്ടുകള്‍ നീണ്ടു നിന്ന കാത്തിരിപ്പിന് വിരാമം. ഒടുവില്‍ അര്‍ജന്റീനയെ തേടി ആ കിരീടം എത്തി. സ്വപ്ന ഫൈനലില്‍ ബ്രസീലിനെ ഏകപക്ഷീയമായ ഒരു ഗോളിന് തകര്‍ത്താണ് ലയണല്‍ മെസിയും കൂട്ടിരും കോപ്പയണിഞ്ഞത്. 22-ാം മിനുറ്റില്‍ എയ്ഞ്ചല്‍ ഡീ മരിയയാണ് വിജയ ഗോള്‍ നേടിയത്.
റോഡ്രിഡോ ഡി പോള്‍ നല്‍കിയ ലോങ്ങ് പാസാണ് ഡി മരിയയുടെ ഗോളിന് വഴി വച്ചത്. പന്ത് തടയുന്നതില്‍ ബ്രസീല്‍ പ്രതിരോധ താരം റെനന്‍ ലോഡിക്ക് പിഴച്ചു. പാസ് സ്വീകരിച്ച് മുന്നേറിയ ഡി മരിയ ബ്രസീല്‍ ഗോള്‍ കീപ്പര്‍ എഡേഴ്‌സനെ കബളിപ്പിച്ചു. പന്ത് ചിപ് ചെയ്ത് വലയിലേക്ക്.
ആദ്യ പകുതിയില്‍ മികച്ച ഗോളവസരങ്ങള്‍ സൃഷ്ടിക്കാന്‍ ബ്രസീലിനായില്ല. ഗോള്‍ വീണതോടെ അര്‍ജന്റീന വീണ്ടും ബ്രസീല്‍ ഗോള്‍മുഖം ആക്രമിച്ചു. 29 മിനിറ്റില്‍ ഡി മരിയ വീണ്ടും. 33-ാം മിനിറ്റില്‍ മെസി. പക്ഷെ പന്ത് ലക്ഷ്യത്തിലെത്തിക്കാന്‍ ഇരുവര്‍ക്കുമായില്ല.
എന്നാല്‍ രണ്ടാം പകുതിയല്‍ നെയ്മറും കൂട്ടരും ഉണര്‍ന്നു കളിച്ചു. പന്തടക്കത്തിലും മുന്നേറ്റത്തിലും ഊര്‍ജം കണ്ടു. 54-ാം മിനിറ്റില്‍ റിച്ചാര്‍ലിസണ്‍ന്റെ ഗോളെന്നുറച്ച ഷോട്ട് എമിലിയാനോ മാര്‍ട്ടിനസ് നിഷേധിച്ചു. മത്സരം അവസാനിക്കാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ഗബ്രിയേല്‍ ബാര്‍ബോസയുടെ ഗോള്‍ ശ്രമം. വീണ്ടും എമിലിയാനോ കരുത്ത് തെളിയിച്ചു.
Also Read: ലോകത്തിലെ ഏറ്റവും മികച്ച ക്യാച്ചുകളിലൊന്ന്; കൈയടി നേടി ഹർലീൻ: വീഡിയോ
The post Copa America 2021: സാംബ താളം നിലച്ചു; മാരക്കാനയില്‍ അര്‍ജന്റീനയ്ക്ക് പട്ടാഭിഷേകം appeared first on Indian Express Malayalam.