മുൻകൂട്ടിയടച്ച് ബവ്കോ കൗണ്ടറിലെത്തി മദ്യം വാങ്ങുന്നതിനുള്ള സൗകര്യമൊരുക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
മദ്യവിൽപ്പന സ്ഥാപനങ്ങള്‍ക്ക് മുന്നിലുള്ള ക്യു പലപ്പോഴും പ്രശ്നമാവുകയാണ്. മുന്‍കൂട്ടി തുക അടച്ച് പെട്ടെന്ന് കൊടുക്കാന്‍ പാകത്തില്‍ പ്രത്യേക കൗണ്ടര്‍ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചിട്ടുണ്ട്. തിരക്കുള്ള സ്ഥലങ്ങളില്‍ കൗണ്ടറുകളുടെ എണ്ണം കൂട്ടും. തിരക്ക് ഒഴിവാക്കാൻ മറ്റ് ശാസ്ത്രീയ മാർഗങ്ങളും തേടുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് അവലോകന യോഗത്തിന് ശേഷം നടന്ന വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മദ്യശാലകൾക്ക് മുന്നിലെ ആൾക്കൂട്ടത്തിൻ്റെ പേരിൽ രൂക്ഷമായ ഭാഷയിൽ വിമർശനം ഉന്നയിച്ചിരുന്നു. കൊവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് ഒരു വിവാഹത്തിന് 20 പേര്‍ മാത്രം പങ്കെടുക്കുമ്പോള്‍ ബെവ്കോയുടെ മുന്നിൽ കൂട്ടയിടിയാണ്. സാധാരണക്കാര്‍ക്ക് ഈ ആൾക്കൂട്ടം എന്ത് സന്ദേശമാണ് നൽകുന്നത്. ജനങ്ങളുടെ ആരോഗ്യത്തിലാണ് പ്രാധാന്യമെന്നും രാജ്യത്തിന്റെ കൊവിഡ് രോഗികളിൽ മൂന്നിലൊന്നും കേരളത്തിലാണെന്നും കോടതി ചൂണ്ടിക്കാണിച്ചു.
സാമൂഹിക അകലം പാലിക്കാതെ നൂറുകണക്കിന് ആളുകള്‍ മദ്യശാലകള്‍ക്ക് മുന്നിൽ വരി നിൽക്കുന്നത് ഒരുതരത്തിലും അംഗീകരിക്കാൻ സാധിക്കില്ല. ഇങ്ങനെ നിയന്ത്രണങ്ങളില്ലാതെ ആളുകള്‍ ഔട്ട്ലെറ്റുകള്‍ക്ക് മുന്നിൽ ക്യൂ നിൽക്കുന്നത് രോഗവ്യാപനം ഉയര്‍ത്തില്ലേ എന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചോദിച്ചു. മദ്യശാലകള്‍ക്ക് മുന്നിൽ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെന്ന് ചൂണ്ടിക്കാണിച്ച് ഹൈക്കോടതി സ്വമേധയാ കേസെടുത്ത് പരിഗണിക്കവേ ആണ് പരാമര്‍ശമുണ്ടായിരിക്കുന്നത്. പത്ത് ദിവസത്തിനുള്ളിൽ ഇക്കാര്യത്തിൽ വിശദമായ സത്യവാങ്മൂലം നൽകാനാണ് എക്സൈസ് കമ്മീഷണര്‍ക്കും ബെവ്കോ എംഡിക്കും കോടതി നിര്‍ദ്ദേശം നൽകിയിരിക്കുന്നത്.