കോഴിക്കോട്> സഹകരണ സ്ഥാപനങ്ങളുടെ അധികാരം കേന്ദ്രസര്‍ക്കാര്‍ കയ്യാളുകയാണെന്ന് കെ മുരളീധരന് എംപി. ഓരോ മേഖലയായി മോഡി സര്‍ക്കാര്‍ രാഷ്ട്രീയവല്‍ക്കരിക്കയാണ്. സഹകരണമന്ത്രിയായുള്ള അമിത്ഷായുടെ വരവ് ഇതിന്റെ ഭാഗമാണ്.
പെട്രോള്‍ വില ദിവസവും കൂട്ടി ജനദ്രോഹം തുടരുന്നവര്‍ എന്ത് മുഖം മിനുക്കിയാലും നന്നാവില്ല- ഇന്ധനവിലവര്‍ധനക്കെതിരായ യുഡിഎഫ് സമരം ഉദ്ഘാടനം ചെയ്ത് മുരളീധരന് പറഞ്ഞു.