കൊച്ചി > ലക്ഷദ്വീപിൽ രാജ്യദ്രോഹ കേസ് ചുമത്തപ്പെട്ട ചലച്ചിത്ര പ്രവർത്തക ആയിഷ സുൽത്താനയ്ക്ക് പൂർണപിന്തുണ പ്രഖ്യാപിച്ച് ഡിവൈഎഫ്ഐ. ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡൻറ് എസ് സതീഷ് കൊച്ചിയിൽ ആയിഷയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് എല്ലാ പിന്തുണയും അറിയിച്ചത്.
ആയിഷയുടെ പോരാട്ടത്തിന് നിയമപരമായ എല്ലാ പിന്തുണയും നൽകും. കേന്ദ്രസർക്കാരിൻറെ രാഷ്ട്രീയ അജണ്ടയുടെ ഭാഗമായിട്ടാണ് ആയിഷയ്ക്കെതിരെ കേസ് എടുത്തതെന്നും എസ് സതീഷ് പറഞ്ഞു.
ബിജെപി നൽകിയ പരാതിയിൽ രാജ്യദ്രോഹക്കുറ്റം ചുമത്തി ആയിഷ സുൽത്താനയെ വേട്ടയാടുകയാണെന്ന് സതീഷ് പറഞ്ഞു. ബിജെപിയുടെ പരാതിയഇല രാജ്യദ്രോഹക്കുറ്റം ചുമത്തി കേസ് എടീത്ത പൊലീസ് അതിന്റെ പേരിൽ നാലുവട്ടം ആയിഷയെ ചൊദ്യംചെയ്തിരുന്നു.
മൂന്നുവട്ടം വരത്തിയിൽ ചോദ്യംചെയ്യലിന് വിധേയയായ ആയിഷയെ കഴിഞ്ഞ ദിവസം കൊച്ചിയിലെത്തിയും കവരത്തി പൊലീസ് ചോദ്യംചെയ്തു. നേരത്തെ ആയിഷയുടെ മൊബൈൽ ഫോൺ പിടിച്ചെടുയത്തിരുന്നു. വ്യാഴാഴ്ച കാക്കനാട്ടെ ഫ്ലാറ്റിലെത്തുയ കവരത്തി പൊലീസ് അവരുഴട സഹോദര ന്ലൊപള ടോപ്പം കസ്റ്റഡിയിലെടുത്തു. രാജ്യദ്രോഹക്കേസ് ഹൈക്കോടതി റദ്ദാക്കാൻ വിസമ്മതിച്ചതിന്റെ മറവിലാണ് കവരത്തി പൊലീസ് ചോദ്യംചെയ്യൽ തുടരുന്നത്. സ്വകാര്യ ചാനലിൽ ആയിഷ നടത്തിയ പരാമർശത്തിൽ രാജ്യദ്രോഹപരമായി ഒന്നുമില്ലെന്നു് പറഞ്ഞ കോടതി ഉപാധികളോടെ ആയിുഷക്ക് മു!ൻകൂർ ാമ്യവും അനുവദിച്ചിരുന്നു.