25 കിലോയോളം ഭാരമുള്ള (ലോലിപോപ്) ആണ് ഫിറോസ് ചുട്ടിപ്പാറയും സംഘവും തയ്യാറാക്കിയിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും വലിപ്പമേറിയ കോലുമുട്ടായി ആണിതെന്നാണ് റിപോർട്ടുകൾ. ഈ മാസം ആറാം തിയതി പോസ്റ്റ് ചെയ്ത 10 മിനിറ്റിനടുത്ത് ദൈർഖ്യമുള്ള വീഡിയോ ഇതിനകം 10 ലക്ഷത്തിലധികം പേർ കണ്ടു കഴിഞ്ഞു.
ഒരു വലിയ ഉരുളിയിൽ പഞ്ചസാരയും വെള്ളം ചേർത്ത് ചൂടാക്കി കുഴമ്പ് രൂപത്തിലാക്കിയാണ് ഫിറോസ് വീഡിയോ ആരംഭിക്കുന്നത്. എന്നിട്ട് ഫുഡ് കളറും എസ്സൻസും ചേർക്കുന്നു. ഈ മിശ്രിതം വാ വട്ടം കൂടുതലുള്ള ഒരു മൺകുടത്തിലേക് മാറ്റുന്നു. പിന്നെയും ഉരുളിയിൽ പഞ്ചസാരയും വെള്ളവും ചേർത്ത് കുഴമ്പ് രൂപത്തിലേക്ക് മറ്റൊരു നിറവും എസ്സൻസും ചേർക്കുന്നു. ഇതും അതെ കുടത്തിലേക്ക് ഒഴിക്കുന്നു. ഇതേ രീതിയിൽ പല നിറങ്ങളുടെ പഞ്ചസാര കുഴമ്പ് അതെ കുടത്തിൽ ഒഴിച്ച് നിറയുമ്പോൾ ഒരു പിവിസി പൈപ്പ് നടുവിലായി സ്ഥാപിച്ചു ഫിറോസ്. 12 മണിക്കൂറിന് ശേഷമാണ് പിന്നീട് കുടം പൊളിച്ച് കോലുമിട്ടായി പുറത്തെടുത്തത്. പിന്നീട് മിട്ടായി ചുരണ്ടിയെടുത്ത് രുചിച്ചു നോക്കുന്നതും കാണാം.
ഇതാദ്യമല്ല ഫിറോസ് ചുട്ടിപ്പാറ ഇത്തരം വ്യത്യസ്തമായ വീഡിയോ തയ്യാറാക്കുന്നത്. 50 കിലോ ഭാരമുള്ള വലിയ ഐസ്ക്രീമും മുൻപ് ഫിറോസും സംഘവും തയ്യാറാക്കിയിരുന്നു.