തിരുവനന്തപുരം: ലക്ഷദ്വീപ് വിഷയത്തിൽ സംവിധായിക ആയിഷ സുൽത്താനയ്ക്കെതിരായ രാജ്യദ്രോഹ കേസിൽയുവമോർച്ച സംസ്ഥാന സെക്രട്ടറിയുടെ മൊഴിയെടുത്തു. പരാമർശം നടത്തിയ ചാനൽ ചർച്ചയിൽ ബിജെപി പ്രതിനിധിയായി പങ്കെടുത്തബി. ജി. വിഷ്ണുവിന്റെ മൊഴിയാണ് കവരത്തി പോലീസ് രേഖപ്പെടുത്തിയത്.
കവരത്തി എസ്.ഐ. മുഹമ്മദ് അമീറിന്റെ നേതൃത്തിലുള്ള സംഘം വെള്ളിയാഴ്ച തിരുവന്തപുരത്ത് എത്തിയാണ് മൊഴിയെടുത്തത്.
ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ നടപടികൾ സംബന്ധിച്ച്ജൂൺ ഏഴിന് സ്വകാര്യ ചാനലിൽ നടന്ന ചർച്ചയിലാണ് ആയിഷ സുൽത്താന കേന്ദ്ര സർക്കാരിനെതിരായ പരാമർശം നടത്തിയത്. ബിജെപിയുടെ പരാതി പ്രകാരം ആയിഷ സുൽത്താനയ്ക്കെതിരേകവരത്തി പോലീസ് രാജ്യദ്രോഹ കേസെടുക്കുകയായിരുന്നു.
Content Highlights:sedition case, Aisha Sulthana, Yuva Morcha