കൊച്ചി: കരിപ്പൂർ സ്വർണക്കടത്ത് കേസിലെ പ്രധാന പ്രതി മുഹമ്മദ് ഷെഫീക്കിന് ജാമ്യം അനുവദിച്ചു. സാമ്പത്തിക കുറ്റകൃത്യങ്ങൾക്കായുള്ള പ്രത്യേക കോടതിയാണ് ഇയാൾക്ക് ജാമ്യം അനുവദിച്ചത്. അതേസമയം ഷെഫീക്കിന്റെ ജാമ്യാപേക്ഷ കസ്റ്റംസ് എതിർത്തില്ല.
ഷെഫീക്കാണ് കേസിലെ നിർണായക വിവരങ്ങൾ കസ്റ്റംസിന് നൽകിയത്. ഷെഫീക്ക് അന്വേഷണത്തോട് സഹകരിക്കുന്നുണ്ടെന്നും കസ്റ്റംസ് ഹൈക്കോടതിയെ അറിയിച്ചു. അന്വേഷണ പുരോഗതി കസ്റ്റംസ് മുദ്രവെച്ച കവറിൽ കോടതിയിൽ സമർപ്പിച്ചു.
അതേസമയം അർജുൻ ആയങ്കിയുടെ കസ്റ്റഡി കാലാവധി നാല് ദിവസം കൂടി നീട്ടണമെന്നാവശ്യപ്പെട്ട് കസ്റ്റംസ് കോടതിയെ സമീപിച്ചു.
Content Highlights:Gold smugglig case bail granted for shafeeq