കൊച്ചി> പാലത്തായി പീഡനക്കേസില് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സമര്പ്പിച്ച ഹര്ജി പ്രതി പത്മരാജന് പിന്വലിച്ചു.കേസില് തലശ്ശേരി കോടതിയില് കുറ്റപത്രം സമര്പ്പിച്ചതായും പ്രതിക്കെതിരെ ശാസ്ത്രീയ തെളിവുകള് ഉണ്ടെന്നും പ്രോസിക്യൂഷന് ഡയറക്ടര് ജനറല് ടി.എ.ഷാജി കോടതിയെ അറിയിച്ചു. ഇതെ തുടര്ന്നാണ്
ഹര്ജി പിന്വലിച്ചത്.
കേസന്വേഷണം തൃപ്തികരമല്ലെന്നും രാഷ്ട്രീയ വിരോധം മൂലമാണ് തന്നെ പ്രതിചേര്ത്തതെന്നും ആരോപിച്ചാണ് അധ്യാപകനും ബിജെപി നേതാവുമായ കുനിയില് പത്മരാജന് ഹര്ജി സമര്പ്പിച്ചത്. അന്വഷണം സിബിഐക്ക് കൈമാറണമെന്നാവശ്യപ്പെട്ട് പത്മരാജന്റെ ഭാര്യ മുഖ്യമന്ത്രിക്ക് പരാതി നല്കിയെന്നും നടപടിയുണ്ടായില്ലെന്നുമായിരുന്നു ഹര്ജിയില് ബോധിപ്പിച്ചിരുന്നത്.