എന്‍എബിഎച്ച് അക്രഡിറ്റേഷന്‍ ഇല്ലാത്ത 100 കിടക്കയില്‍ താഴെയുള്ള ആശുപത്രികളിലെ ജനറൽ വാർഡ് 2910 രുപയും രണ്ട് കിടക്കകളുള്ള മുറിക്ക് 2724 രൂപയും രണ്ട് കിടക്കകുള്ള എസി മുറിക്ക് 3174 രൂപയും നൽകണം. സ്വകാര്യ മുറിക്ക് 3703 രൂപ ഈടാക്കുമ്പോൾ എസി സൗകര്യമുള്ള സ്വകാര്യ മുറിക്ക് 5290 രൂപയും ഈടാക്കും.
എൻ എബി എച്ച് അക്രഡിറ്റേഷൻ ഇല്ലാത്ത നൂറിനും മുന്നൂറിനും ഇടയിൽ കിടക്കകളുള്ള ആശുപത്രികളെ ജനറൽ വാർഡിന് 2910 രൂപയും രണ്ട് കിടക്കകളുള്ള മുറിക്ക് 3678 രൂപയും നൽകണം. എസി സൗകര്യമുള്ള രണ്ട് കിടക്കകളുള്ള മുറിക്ക് 4285 രൂപയും എസിയുള്ള സ്വകാര്യ മുറിക്ക് 7142 രൂപയും ഈടാക്കാം. എസി സൗകര്യമില്ലാത്ത സ്വകാര്യ മുറിക്ക് 4999 രൂപ മാത്രമാണ് ഈടാക്കേണ്ടതെന്നും ഉത്തരവിൽ പറയുന്നു.
300 കിടക്കകൾക്ക് മുകളിലുള്ള ആശുപത്രികളിലെ എസി സൗകര്യമുള്ള മുറികൾക്ക് 9710 രൂപവരെ ഈടാക്കും. മുറികളുടെ നിരക്ക് സ്വകാര്യ ആശുപത്രികൾക്ക് തന്നെ നിശ്ചയിക്കാമെന്ന സംസ്ഥാന സർക്കാർ ഉത്തരവ് വിവാദമായിരുന്നു. സർക്കാർ നിലപാടിനെ ഹൈക്കോടതി വിമർശിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് മുറികളുടെ വാടക നിശ്ചയിച്ച് സർക്കാർ രംഗത്തുവന്നത്. സ്വകാര്യ ആശുപത്രികൾ ഈടാക്കുന്ന ചികിത്സാ നിരക്കിൽ ഹൈക്കോടതി മുൻപ് രൂക്ഷമായ നിലപാട് സ്വീകരിച്ചിരുന്നു.