തിരുവനന്തപുരം: കോവിഡ് ചികിത്സയ്ക്ക് സ്വകാര്യാശുപത്രികൾക്ക് ഇടാക്കാവുന്ന മുറിവാടക പുതുക്കി നിശ്ചയിച്ച് സർക്കാർ.
എൻഎബിഎച്ച് അക്രഡിറ്റേഷൻ ഇല്ലാത്ത 100 കിടക്കയിൽ താഴെയുള്ള ആശുപത്രികൾക്ക് ഇങ്ങനെയാണ് നിരക്ക്-
ജനറൽ വാർഡ്- 2910 രൂപ
രണ്ട് കിടക്കയുള്ള മുറി- 2724 രൂപ
രണ്ട് കിടക്കയുള്ള എസി മുറി- 3174 രൂപ
സ്വകാര്യ മുറി- 3703 രൂപ
സ്വകാര്യ മുറി എസിയുള്ളത്- 5290 രൂപ
എൻഎബിഎച്ച് അക്രഡിറ്റേഷൻ ഇല്ലാത്ത 100 നും 300 ഇടയിൽ കിടക്കകളുള്ള ആശുപത്രി-
ജനറൽ വാർഡ്- 2910 രൂപ
രണ്ട് കിടക്കയുള്ള മുറി- 3678 രൂപ
രണ്ട് കിടക്കയുള്ള എസി മുറി- 4285 രൂപ
സ്വകാര്യ മുറി- 4999 രൂപ
സ്വകാര്യ മുറി എസിയുള്ളത്- 7142 രൂപ
മുറികളുടെ നിരക്ക് സ്വകാര്യ ആശുപത്രികൾക്ക് നിശ്ചയിക്കാം എന്ന് ജൂൺ 16ന് സംസ്ഥാന സർക്കാർ ഉത്തരവിറക്കിയിരുന്നു. ഇതിനെ ഹൈക്കോടതി രൂക്ഷമായി വിമർശിച്ചിരുന്നു. സ്വകാര്യ ആശുപത്രികൾ ഈടാക്കുന്ന അമിത ചികിത്സാ നിരക്കിൽ കുറവു വരുത്തുന്നതിൽ ഒന്നും ചെയ്യാൻ സംസ്ഥാന സർക്കാരിന്സാധിച്ചില്ലെന്ന് ഹൈക്കോടതി വിമർശിച്ച സാഹചര്യത്തിലാണ് നരക്ക് പുതുക്കിയത്.
പുതുക്കിയ നിരക്ക് ആറ് ആഴ്ചത്തേക്ക് ഈടാക്കുമെന്നും തുടർന്ന് പരാതികൾ ഉണ്ടെങ്കിൽ സർക്കാരിനെ സമീപിക്കുമെന്നും സ്വകാര്യ ആശുപത്രികൾ കോടതിയെ അറിയിച്ചു. തുടർന്ന് കോടതിയെ സമീപിക്കുമ്പോൾ മാത്രമേ വിഷയത്തിൽ അന്തിമ തീരുമാനം എടുക്കാവൂ എന്നും അവർ കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
Content Highlights:Covid 19 treatment In private hospitals: Government revises room rent