ലോക്ക് ഡൗൺ കാലത്ത് വിശക്കുന്നവരുടെ മുന്നിൽ അന്നമെത്തിച്ചവരുടെ കൂടെയാണ് ജനം നിന്നതെന്ന് മുരളീധരൻ പറഞ്ഞു. ഈ സമയത്ത് ആരാണ് സ്വര്‍ണം കടത്തിയതെന്നോ മരം മുറിച്ചതെന്നോ ജനങ്ങള്‍ ചിന്തിക്കില്ല. ഓൺലൈൻ പഠനത്തിന് മൊബൈൽ ഫോൺ നല്‍കുന്നവരോടും ഇതേ വിധേയത്വമുണ്ടാകുമെന്നും കോൺഗ്രസിൻ്റെ പ്രവര്‍ത്തനശൈലിയിൽ അടിമുടി മാറ്റമുണ്ടാകണമെന്നും മുരളീധരൻ പറഞ്ഞു.
Also Read:
അയൽക്കൂട്ടം ഉണ്ടാക്കുന്നതിനു മുൻപു അയൽക്കാരെ ഉണ്ടാക്കേണ്ട സാഹചര്യമാണ് കേരളത്തിൽ കോൺഗ്രസിനുള്ളതെന്ന് മുരളീധരൻ പറഞ്ഞു. പാര്‍ട്ടിയുടെ പ്രവര്‍ത്തന ശൈലിയിൽ പൊളിച്ചെഴുത്ത് വേണം. താഴേത്തട്ടിൽ പ്രവര്‍ത്തിച്ചാൽ മാത്രമേ വിജയിക്കാൻ കഴിയൂ എന്നും ഒരു വ്യക്തിയ്ക്കു പകരം മറ്റൊരാള്‍ വന്നതുകൊണ്ട് മാറ്റമുണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Also Read:
കേരളത്തിൽ എൻഎസ്എസ് ഒഴികെ മറ്റൊരു സമുദായ സംഘടനയും ഭരണമാറ്റം ആഗ്രഹിച്ചില്ലെന്ന് മുരളീധരൻ പറഞ്ഞു. കഴിഞ്ഞ തവണ എല്ലാ സമുദായങ്ങള്‍ക്കും ഭരണത്തിൽ പ്രാതിനിധ്യമുണ്ടായിരുന്നെങ്കിലും വോട്ടെണ്ണിയപ്പോള്‍ ആരും കൂടെയുണ്ടായിരുന്നില്ല. സമുദായനേതാക്കളെ സന്ദര്‍ശിക്കരുതെന്നു പറഞ്ഞാൽ കയ്യടി കിട്ടും, പക്ഷെ വോട്ട് കിട്ടില്ലെന്നും മുരളീധരൻ പറഞ്ഞു. അതേസമയം, സ്ഥാനാര്‍ഥി നിര്‍ണയത്തിൽ ജനസമ്മതി മാത്രമാണ് മാനദണ്ഡം ആകേണ്ടതെന്നും മുരളീധരൻ വ്യക്തമാക്കി.