സ്ത്രീത്വത്തെ അപമാനിക്കൽ, ഐടി ആക്ട് നിയമപ്രകാരവുമാണ് കേസെടുത്തിരിക്കുന്നത്. എറണാകുളം സെൻട്രൽ പോലീസ് സ്റ്റേഷനിൽ എസ് ഐ ആയി ചുമതലയേറ്റതിന് പിന്നാലെയാണ് ആനി ശിവയെ അധിക്ഷേപിച്ച് സംഗീതയുടെ ഫേസ്ബുക്ക് പോസ്റ്റ് വന്നത്.
ആനി ശിവയ്ക്ക് പ്രശംസകള്‍ ഉയരുന്നതിനിടെയാണ് ഇത്തരത്തിൽ ഹൈക്കോടതി അഭിഭാഷകയായ സംഗീത ലക്ഷ്മണയുടെ അധിക്ഷേപകരമായ പോസ്റ്റ് വന്നിരിക്കുന്നത്.
“ഇവളിനി പോലീസ് വകുപ്പിൽ എന്തെല്ലാം കാട്ടി കൂട്ടുമോ ഈശ്വരാ…’ എന്നാണ്. ഇവളൊരുത്തി മാത്രമെ ഉള്ളോ അതിജീവനത്തിൻ്റെ പാത വഴി സർക്കാർ ജോലി നേടിയ പെണ്ണ് നമ്മുടെ നാട്ടിൽ എന്നാണ്. ഹോ!!!” എന്നെല്ലാം ഇവരുടെ ഫേസ്ബുക്കിൽ പറയുന്നത്.
സംഗീത ലക്ഷ്മണയുടെ പോസ്റ്റ് ആനി ശിവയുടെ അഭിമാനത്തെ ക്ഷതപ്പെടുത്തുന്നതാണ് ചൂണ്ടിക്കാട്ടി ഹൈക്കോടതി അഭിഭാഷകൻ അഡോഫിൻ മാമച്ചനാണ് പരാതി നൽകിയിരുന്നത്. എന്നാൽ, ഇതൊന്നും തന്നെ ബാധിക്കില്ലെന്നും ഡിപ്പാര്‍ട്ടുമെന്റ് ആവശ്യപ്പെട്ടാൽ അന്വേഷണവുമായി സഹകരിക്കുമെന്നും ആനി ശിവ പ്രതികരിച്ചിരുന്നു.