തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂർ എന്നിവടങ്ങളിൽ നിന്നാണ് ഈ ഘട്ടത്തിൽ സർവീസ് നടത്തുകയെന്ന് മന്ത്രി അറിയിച്ചു. അന്തർ സംസ്ഥാന ഗതാഗതത്തിന് തമിഴ്നാട് സർക്കാർ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നതിനാൽ കോഴിക്കോട്, കണ്ണൂർ, തിരുവനന്തപുരം എന്നിവടങ്ങളിൽ നിന്നാണ് ഈ ഘട്ടത്തിൽ സർവീസുകൾ നടത്തുക. യാത്രക്കാരുടെ എണ്ണത്തിൽ വർധനയുണ്ടാകുകയോ കൂടുതൽ സർവീസ് എന്ന ആവശ്യം ഉയരുകയോ ചെയ്താൻ കൂടുതൽ ബസുകൾ സർവീസ് നടത്തും.
തിരുവനന്തപുരത്ത് നിന്ന് ബെംഗളുരുവിലേക്കുള്ള സർവീസുകൾ ഞായർ (11-07-2021) വൈകുന്നേരം മുതലും കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ നിന്നുള്ള സർവീസുകൾ തിങ്കളാഴ്ച (12-07-2021) മുതലും ആരംഭിക്കും. യാത്ര ചെയ്യുന്നവർ വ്യക്തമായ രേഖകൾ കൈവശം സൂക്ഷിക്കണം.
കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചാകണം യാത്ര നടത്തേണ്ടത്. കർണാടക സർക്കാർ അനുശാസിക്കുന്ന കൊവിഡ് പ്രോട്ടോക്കോൾ പ്രകാരമുള്ള 72 മണിക്കൂർ മുൻപുള്ള ആർടിപിസിആർ ടെസ്റ്റ് നടത്തിയ നെഗറ്റീവ് സർട്ടിഫിക്കറ്റോ, കൊവിഡ് പ്രതിരോധ വാക്സിൻ്റെ ഒരു ഡോസ് വാക്സിൻ എടുത്ത സർട്ടിഫിക്കറ്റോ യാത്രക്കാർ കൈയിൽ കരുതണം. www.online.keralartc.com എന്ന വെബ്സൈറ്റിലൂടെയും “Ente KSRTC” എന്ന മൊബൈൽ ആപ്പിലൂടെയും സർവീസുകൾ സംബന്ധിച്ച സമയക്രമം അടക്കമുള്ള വിവരങ്ങൾ അറിയാൻ സാധിക്കും. ടിക്കറ്റുകളും ഈ വെബ്സൈറ്റിൽ നിന്ന് ലഭ്യമാകും.