പിടി തോമസ്, ടിജെ വിനോദ്, എൽദോസ് കുന്നപ്പള്ളി, മാത്യു കുഴൽനാടൻ എന്നിവരാണ് കത്ത് നൽകിയത്. കഴിഞ്ഞ മാസം ഒന്നിന് കടമ്പ്രയാർ മലിനീകരണവുമായി ബന്ധപ്പെട്ട് പിടി തോമസ് എംഎൽഎ നൽകിയ ശ്രദ്ധ ക്ഷണിക്കൽ നോട്ടീസിന് മുഖ്യമന്ത്രി മറുപടി നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് കത്ത് നൽകിയത്.
കിറ്റക്സ് കമ്പനിയുടെ മലിനജല ശുദ്ധീകരണ പ്ലാന്റ് നിലവിൽ പ്രവർത്തിക്കുന്നില്ലെന്നും ആധുനിക ശുദ്ധീകരണ പ്ലാന്റ് സജ്ജമാകുന്നതുവരെ കമ്പനിയുടെ പ്രവർത്തനം നിർത്തിവെപ്പിക്കണമെന്നുമാണ് കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്. ഇതോടൊപ്പം ആറ് ആവശ്യങ്ങൾക്കൂടി എംഎൽഎമാർ കത്തിൽ ഉന്നയിക്കുന്നുണ്ട്.
കത്തിന്റെ പകർപ്പ് പരിസ്ഥിതി വകുപ്പ് അഡീഷ്ണൽ ചീഫ് സെക്രട്ടറി, മലിനീകരണ നിയന്ത്രണ ബോർഡ് ചെയർമാൻ എന്നിവർക്കും നൽകിയിട്ടുണ്ട്. പ്രതിപക്ഷത്തിന്റെകൂടി ആവശ്യപ്രകാരമാണ് കിറ്റക്സിൽ പരിശോധന നടത്തിയതെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് വ്യക്തമാക്കിയിരുന്നു. ഇത് വ്യക്തമാക്കുന്നതാണ് എംഎൽഎമാരുടെ കത്തുകൾ.