പരോൾ അനുവദിച്ചത് സുംപ്രീംകോടതി നിയോഗിച്ച ജയിൽ ഹൈപവർ കമ്മിറ്റിയാണെന്ന ജയിൽ ഡിജിപിയുടെ വാദം കളവാണെന്ന് ജോമോൻ പറയുന്നു. സുപ്രീംകോടതി ഉത്തരവ് പ്രകാരം പത്ത് വർഷത്തിൽ താഴെ ശിക്ഷിക്കപ്പെട്ട പ്രതികൾക്കാണ് പരോൾ അനുവദിച്ചത്. സിബിഐ കോടതി ശിക്ഷിച്ച് അഞ്ച് മാസം തികയും മുമ്പ് പരോൾ അനുവദിച്ചത് നിയമവിരുദ്ധമാണെന്നാണ് ഹർജിയിൽ പറയുന്നത്.
പ്രതികൾക്ക് ഹൈ പവർ കമ്മിറ്റി പരോൾ അനുവദിച്ചിട്ടില്ലെന്നു വ്യക്തമാക്കുന്ന കേരളാ സ്റ്റേറ്റ് ലീഗൽ സർവ്വീസ് അതോരിറ്റി എക്സിക്യൂട്ടീവ് ചെയർമാനും ഹൈപവർ അധ്യക്ഷനുമായ ജസ്റ്റിസ് സിടി രവികുമാറിന്റെ ഉത്തരവിന്റെ കോപ്പിയും ഹർജിക്കാരൻ ഹാജരാക്കിയിട്ടുണ്ട്.
28 വർഷം നീണ്ട നിയമ പോരാട്ടത്തിനൊടുവിലാണ് അഭയ കേസ് പ്രതികളായ തോമസ് കോട്ടൂർ, മൂന്നാം പ്രതി സി സെഫി എന്നിവർക്ക് കോടതി ശിക്ഷ വിധിച്ചത്. കഴിഞ്ഞ മേയ് 11 നാണ് ഇവർക്ക് സംസ്ഥാന സർക്കാർ പരോൾ അനുവദിച്ചത്. അഞ്ച് മാസം തികച്ച് ജയിലിൽ കിടക്കും മുമ്പാണ് പരോൾ. ഇവരുടെ ജാമ്യാപേക്ഷ ഹൈക്കോടതി അഞ്ച് തവണ പരിഗണിച്ചിരുന്നെങ്കിലും ജാമ്യം അനുവദിച്ചിരുന്നില്ല.