തിരുവനന്തപുരം: മുതിർന്ന ഐ.എ.എസ്. ഉദ്യോഗസ്ഥരെ ഉൾപ്പെടെ പുനർവിന്യസിച്ച് ഭരണതലത്തിൽ അഴിച്ചുപണി. ഏഴു ജില്ലകളിൽ പുതിയ കളക്ടർമാരെയും നിയമിച്ചു. ചീഫ് ഇലക്ടറർ ഓഫീസറായിരുന്ന ടീക്കാറാം മീണയ്ക്കാണ് ആസൂത്രണ ധനകാര്യ വിഭാഗത്തിന്റെ ചുമതല. ധനകാര്യ സെക്രട്ടറി സഞ്ജയ് എം. കൗളാണ് പുതിയ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ. 35 ഉദ്യോഗസ്ഥർക്കാണ് സ്ഥലംമാറ്റം. അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. വി. വേണുവിന് ടൂറിസത്തിനുപുറമേ ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ ചുമതലയും നൽകി. തദ്ദേശവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ശാരദാ മുരളീധരനാണ് ലോക്കൽസെൽഫ് അർബൻ ആൻഡ് റൂറൽ വിഭാഗത്തിന്റെ ചുമതല.
പ്രിൻസിപ്പൽ സെക്രട്ടറിമാരായ ബിശ്വനാഥ് സിൻഹ (ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ), രാജേഷ്കുമാർ സിൻഹ (കയർ, വനം വന്യജീവി വകുപ്പ്) റാണിജോർജ് (സാമൂഹികനീതി വകുപ്പ്, വനിതാ ശിശുവികസനം, സാംസ്കാരികം), സെക്രട്ടറിമാരായ ഡോ. ശർമിള മേരി ജോസഫ് (നികുതി, സ്പോർട്സ്, യൂത്ത് അഫയേഴ്സ്, ആയുഷ്), ടിങ്കു ബിസ്വാൾ (തുറമുഖം, അനിമൽ ഹസ്ബൻഡറി, ഡെയറി ഡെവലപ്മെന്റ്), ആനന്ദ് സിങ് (പബ്ലിക് വർക്സ്, കെ.എസ്.ടി.പി.), സുരഭ് ജെയിൻ (ലോക്കൽസെൽഫ് അർബൻ), ഡോ. രത്തൻ യു. ഖേൽക്കർ (കേരള ചരക്ക്-സേവന നികുതി), ബിജു പ്രഭാകർ (ട്രാൻസ്പോർട്ട് സെക്രട്ടറി), സി.എ. ലത (ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ്) എന്നിവർക്ക് ചുമതലകൾ നൽകി.
കായിക യുവജനകാര്യ ഡയറക്ടർ ജെറൊമിക് ജോർജിന് ലാൻഡ് റവന്യൂ ജോയന്റ് കമ്മിഷണറുടെ അധികചുമതല നൽകി. എം.ജി. രാജമാണിക്യം (പട്ടികജാതി വികസനവകുപ്പ് ഡയറക്ടർ), എസ്. ഹരികിഷോർ (ഇൻഡസ്ട്രീസ് ആൻഡ് കൊമേഴ്സ് വകുപ്പ് ഡയറക്ടർ), എ. കൗശിഗൻ (അനിമൽ ഹസ്ബൻഡറി ഡയറക്ടറുടെ അധിക ചുമതല), ആർ. ഗിരിജ (ഫിഷറീസ് ഡയറക്ടർ). ഡി. സജിത്ത് ബാബു (സിവിൽ സപ്ലൈസ് വകുപ്പ് ഡയറക്ടർ, ആയുഷ് മിഷൻ ഡയറക്ടർ), എസ്. സുഹാസ് (റോഡ്സ് ആൻഡ് ബ്രിഡ്ജസ് കോർപ്പറേഷൻ), എസ്. സാംബശിവ റാവു (സർവേ ലാൻഡ് റെക്കോഡ്സ് വകുപ്പ് ഡയറക്ടർ, കെ.എസ്.ഐ.ടി.ഐ.എൽ.). തൃശ്ശൂർ കളക്ടർ ഷാനവാസിനെ മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി ഡയറക്ടറായി മാറ്റിനിയമിച്ചു.
ഏഴു ജില്ലകളിൽ പുതിയ കളക്ടർമാർ
ഹരിത വി. കുമാർ (തൃശ്ശൂർ), ജാഫർ മാലിക് (എറണാകുളം), ദിവ്യ എസ്. അയ്യർ (പത്തനംതിട്ട), നരസിംഹുഗാരി ടി.എൽ. റെഡ്ഡി (കോഴിക്കോട്), പി.കെ. ജയശ്രീ (കോട്ടയം), ഷീബ ജോർജ് (ഇടുക്കി), ഭണ്ഡാരി സ്വാഗത് റൺവീർ ചന്ദ് (കാസർകോട്).
Content Highlights: New collectors in seven districts















