ന്യൂഡൽഹി > ഹിമാചൽ പ്രദേശ് മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ വീരഭദ്ര സിങ് (87) അന്തരിച്ചു. രോഗബാധിതനായി ആശുപത്രിയിൽ ചികിത്സയിലായിരുന്ന സിങ് ഇന്ന് പുലർച്ചെയാണ് മരിച്ചത്.
ആറാം തീയതിയാണ് ഹൃദയാഘാതം മൂലം ഇന്ദിരാഗാന്ധി മെഡിക്കല്‍ കോളജിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്. ഒമ്പത് തവണ എംഎല്‍എ ആയിട്ടുള്ള വീരഭദ്ര സിങ് ആറ് തവണ ഹിമാചല്‍ പ്രദേശിന്റെ മുഖ്യമന്ത്രിയായിരുന്നിട്ടുണ്ട്. നിലവില്‍ അര്‍കി നിയോജകമണ്ഡലത്തില്‍നിന്നുള്ള നിയമസഭാ അംഗമാണ്.
രണ്ട് മാസത്തിനിടെ രണ്ട് തവണയാണ് അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആരോഗ്യനില മോശമാകുകയായിരുന്നു. ഭാര്യ പ്രതിഭ സിങ് മുന്‍ എംപിയായിരുന്നു. മകന് വിദ്രമാദിത്യ ഷിംല റൂറലിലെ എംഎല്‍എയാണ്. വീരഭദ്ര സിങ് കേന്ദ്ര മന്ത്രിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.