വിജയൻ, തമ്പി സ് ദുര്‍ഗാദാസ്, ജയപ്രകാശ് എന്നിവര്‍ നല്‍കിയ ജാമ്യാപേക്ഷയെ എതിര്‍ത്തായിരുന്നു സിബിഐയുടെ നിലപാട്. അറസ്റ്റ് ചെയ്യപ്പെടുമ്പോള്‍ തങ്ങള്‍ ജൂനിയര്‍ ഉദ്യോഗസ്ഥര്‍ മാത്രമായിരുന്നുവെന്നാണ് ജാമ്യാപേക്ഷയിൽ ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടിയത്. എന്നാൽ സിബിഐ ഈ വാദങ്ങള്‍ തള്ളി. കള്ളക്കേസുണ്ടാക്കാനുള്ള ഗൂഢാലോചനയിൽ ഈ ഉദ്യോഗസ്ഥര്‍ക്ക് വലിയ പങ്കുണ്ടായിരുന്നുവെന്ന് സിബിഐ വ്യക്തമാക്കി.
Also Read:
വേണ്ടത്ര തെളിവുകളില്ലാതെയായിരുന്നു നമ്പി നാരായണനെ അറസ്റ്റ് ചെയ്തത്. മുതിര്‍ന്ന ശാസ്ത്രജ്ഞനെ അറസ്റ്റ് ചെയ്തതോടെ ഇന്ത്യയിൽ ക്രയോജനിക് സാങ്കേതിവിദ്യ വൈകാൻ ഇടയാകുകയും രാജ്യം ഇക്കാര്യത്തിൽ പിന്നോട്ടു പോകുകയും ചെയ്തു. ഈ സാഹചര്യത്തിൽ കേസിൽ അന്താരാഷ്ട്ര ഗൂഢാലോചന ഉണ്ടായോ എന്നു പരിശോധിക്കേണ്ടതുണ്ടെന്നും സിബിഐ കോടതിയെ അറിയിച്ചു.
Also Read:
അതേസമയം, കേസിലെ പ്രതിയായ മുൻ ഡിജിപി സിബി മാത്യൂസിൻ്റെ മുൻകൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്ത് മാലിദ്വീപ് സ്വദേശികളായ ഫൗസിയ ഹസനും മറിയം റഷീദയും രംഗത്തെത്തി. ഇരുവരും തിരുവനന്തപുരം ജില്ലാ കോടതിയിലാണ് ഹര്‍ജി നല്‍കിയത്. തങ്ങളുടെ വാദം കൂടി കേട്ട ശേഷമേ സിബി മാത്യൂസിൻ്റെ ജാമ്യാപേക്ഷ പരിഗണിക്കാവൂ എന്ന് ഇരുവരും ആവശ്യപ്പെട്ടു. മുൻകൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്ത് കേസിലെ പരാതിക്കാരനായ നമ്പി നാരായണനും ഹര്‍ജി നല്‍കിയിരുന്നു. തിങ്കളാഴ്ചയാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത്.