തിരുവനന്തപുരം
സ്ത്രീപക്ഷ കേരളം ക്യാമ്പയിന്റെ ഭാഗമായി വ്യാഴാഴ്ച സിപിഐ എം ബ്രാഞ്ച്, ലോക്കൽ കേന്ദ്രങ്ങളിൽ വൈകിട്ട് നാലിന് ബഹുജന കൂട്ടായ്മ സംഘടിപ്പിക്കും. ജൂലൈ ഒന്നിന് ആരംഭിച്ച ക്യാമ്പയിന്റെ സമാപനം കുറിച്ചാണ് വ്യാഴാഴ്ച കൂട്ടായ്മ. ഈ ദിവസം സ്ത്രീപക്ഷ കേരള ദിനമായി ആചരിക്കും. കൂട്ടായ്മയിൽ പങ്കെടുക്കുന്നവർ ദീപശിഖ തെളിച്ച് പ്രതിജ്ഞ ചൊല്ലും.
കോവിഡ് മാനദണ്ഡം പാലിക്കണം. പങ്കെടുക്കാൻ കഴിയാത്തവർ വീടുകളിൽ ഒത്തുകൂടി പ്രതിജ്ഞയെടുക്കും. ക്യാമ്പയിനിൽ ലക്ഷക്കണക്കിനാളുകൾ അണിനിരന്നു.