പെരുമ്പാവൂർ > നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ഫണ്ട് തിരിമറിയിൽ പ്രതിഷേധിച്ച് പെരുമ്പാവൂർ മണ്ഡലത്തിൽ 30 പ്രവർത്തകർ ബിജെപിയിൽ നിന്നു രാജിവച്ചു.
പെരുമ്പാവൂർ മുനിസിപ്പൽ സെക്രട്ടറി ശ്രീജിത്ത് ഇരിങ്ങോളും പ്രവർത്തകരുമാണ് പാർടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് ശനിയാഴ്ച രാജിവച്ചത്. 60 ലക്ഷം രൂപ കേന്ദ്ര ഫണ്ട് എത്തുകയും രണ്ടു ലക്ഷം രൂപ പ്രാദേശികതലത്തിൽ പിരിക്കുകയും ചെയ്തെങ്കിലും മണ്ഡലം ഭാരവാഹികൾ അതു തട്ടിയെുത്തതായാണ് രാജിവച്ചവരുടെ പരാതി.