ന്യൂഡൽഹി> മുൻ കേന്ദ്ര മന്ത്രിയുടെ ഭാര്യയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. രംഗരാജൻ കുമാരമംഗലത്തിന്റെ ഭാര്യയും സുപ്രിംകോടതി മുൻ അഭിഭാഷകയുമായ കിറ്റി കുമാരമംഗലത്തെയാണ് ഡൽഹിയിലെ വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. കവർച്ച ലക്ഷ്യമിട്ട് കയറിയ സംഘമാണ് കൊലപ്പെടുത്തയതെന്ന് പൊലീസ് പറഞ്ഞു. കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാളെ കസ്റ്റഡിയിൽ എടുത്തു.
സൗത്ത് വെസ്റ്റ് ഡൽഹിയിലെ വസന്ത് വിഹാറിൽ ഇന്നലെ രാത്രിയോടെയാണ് കൊലപാതകം നടന്നത് . വീട്ടിൽ അതിക്രമിച്ച് കയറി തലയിണ ഉപയോഗിച്ച് കിറ്റിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയുമായിരുന്നുവെന്നാണ് റിപ്പോർട്ട്.