ശോഭാ സുരേന്ദ്രൻ, പികെ കൃഷ്ണദാസ് പക്ഷത്തുള്ള നേതാക്കളാണ് സുരേന്ദ്രന്റെ രാജി ആവശ്യപ്പെട്ട് രംഗത്തെത്തിയത്. കേരളത്തിൽ വളർന്നുകൊണ്ടിരുന്ന ബിജെപി ഇപ്പോൾ മുരടിച്ച അവസ്ഥയിലാണെന്നും നേതൃ മാറ്റം ആവശ്യമാണെന്നും നേതാക്കൾ പറഞ്ഞു. കുഴൽപ്പണ കേസ് അടക്കമുള്ള വിവാദങ്ങളെ പ്രതിരോധിക്കാനുള്ള പരിപാടികളിൽ ആളുകളുടെ എണ്ണം കുറയുന്നത് നേതൃത്വത്തോടുള്ള എതിർപ്പ് മൂലമാണെന്നും നേതാക്കൾ പറഞ്ഞു.
പുനഃസംഘടനയില്ലാതെ മുന്നോട്ടു പോയാൽ കേരളത്തിൽ ഭാവിയുണ്ടാകില്ലെന്നാണ് സുരേന്ദ്ര പക്ഷം പറയുന്നത്. അതേസമയം പാർട്ടിയുടെ അടിത്തട്ടു മുതൽ അഴിച്ചുപണിയുമെന്ന് വ്യക്തമാക്കി. കാസർഗോട്ടെ യോഗത്തിനു ശേഷമാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. സംസ്ഥാന നേതൃത്വം നൽകുന്ന അഞ്ച് സമിതികൾ എല്ലാ മണ്ഡലവും സന്ദർശിച്ച് റിപ്പോർട്ട് തയ്യാറാക്കുമെന്നും സുരേന്ദ്രൻ വ്യക്തമാക്കി.