കൊല്ലം: വവ്വാക്കാവിലെ അമൃതാനന്ദമയി ആശ്രമത്തിൽ ഫിൻലാൻഡ് സ്വദേശി തൂങ്ങി മരിച്ച നിലയിൽ. ക്രിസ എസ്റ്റർ (52) ആണ് മരിച്ചത്.
ആശ്രമത്തിലെ അമൃതസിന്ധു എന്ന കെട്ടിടത്തിലെ കോണിയുടെ കൈവരിയിൽ തുങ്ങിയ നിലയിലായിരുന്നു മൃതദേഹം. വൈകിട്ട് 4.30 ഓടെയാണ് മൃതദേഹം കണ്ടെത്തിയത്, ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തു.
ക്രിസ മാനസിക രോഗത്തിന് ചികിത്സയിലായിരുന്നുവെന്നാണ് പറയപ്പെടുന്നത്. മരണത്തിൽ അന്വേഷണം നടക്കുകയാണെന്ന് പോലീസ് പറഞ്ഞു.