അതാമി
ജപ്പാനിലെ അതാമി നഗരത്തിലുണ്ടായ മണ്ണിടിച്ചിലിൽ മരണം നാലായി. കാണാതായവർക്കുവേണ്ടിയുള്ള തെരച്ചിൽ പുരോഗമിക്കുകയാണ്. മണ്ണിടിച്ചിലുണ്ടായി രണ്ടു ദിവസത്തിനുശേഷവും എൺപതോളം പേരെക്കുറിച്ച് വിവരമൊന്നുമില്ല. ഇവരിൽ എത്രപേർ അപകടത്തിന് ഇരയായെന്ന് പറയാനാകില്ലെന്ന് അധികൃതർ പറഞ്ഞു.
അതാമിയിൽ നാളുകളായി നിരവധി കെട്ടിടം ഒഴിഞ്ഞുകിടക്കുകയാണ്. ചിലർ യാത്രകളിലോ മറ്റിടങ്ങളിൽ താമസിക്കുന്നവരോ ഫോണിൽ ബന്ധപ്പെടാൻ സാധിക്കാത്തവരോ ആയിരിക്കാം. കാണാതായവരുടെ വിവരങ്ങൾ പുറത്തുവിടും. മരിച്ച നാലുപേരടക്കം ഇതുവരെ 25 പേരെ കണ്ടെത്തി. ശക്തമായ മഴയെത്തുടർന്ന് ശനിയാഴ്ചയാണ് വിനോദസഞ്ചാരകേന്ദ്രമായ അതാമിയിൽ മണ്ണിടിച്ചിലുണ്ടായത്. മൂന്ന് തീരസേനാ കപ്പലും ആറ് ഡ്രോണും തെരച്ചിലിനുണ്ട്.