പത്തനംതിട്ട > പത്തനംതിട്ട ജില്ലയിലെ മുഴുവന് ആദിവാസി ഊരുകളിലേക്കും പഠനവണ്ടിയുമായി എസ്എഫ്ഐ. ‘നമുക്ക് ഒരുക്കാം അവര് പഠിക്കട്ടെ’ എന്ന മുദ്രാവാക്യമുയര്ത്തി എസ്എഫ്ഐ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില് സംഘടിപ്പിക്കുന്ന പഠനോപകരണ വിതരണതിന്റെ ഭാഗമായാണ് പത്തനംതിട്ട ജില്ലാ കമ്മിറ്റി പഠനവണ്ടി ഒരുക്കിയത്. ജില്ലയിലെ മുഴുവന് ആദിവാസി ഊരുകളിലേയും വിദ്യാര്ഥികളെ ഏറ്റെടുക്കുന്ന ‘ഊരിലേക്ക് എസ്എഫ്ഐ’എന്ന പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി അഡ്വ.കെ എം സച്ചിന്ദേവ് എംഎല്എ ഗവി സ്കൂളിലെ പ്രഥമ അധ്യാപികക്ക് പഠനോപരണങ്ങള് കൈമാറി നിര്വഹിച്ചു.
എസ്എഫ്ഐ പത്തനംതിട്ട ജില്ലാ പ്രസിഡന്റ് അമല് എബ്രഹാമിന്റെ അദ്ധ്യക്ഷതയില് ചേര്ന്ന യോഗത്തില് ജില്ലാ സെക്രട്ടറി ശരത് ശശിധരന് സ്വാഗതം പറഞ്ഞു. എസ്എഫ്ഐ ജില്ലാ ജോയിന്റ് സെക്രട്ടറി ജയ്സണ് ജോസഫ്,ജില്ലാ വൈസ് പ്രസിഡന്റ് അജ്മല് സിറാജ്, രഞ്ജു കെ ആര്,സെക്രട്ടറിയേറ്റ് അംഗങ്ങളായ സച്ചിന് സജീവ്,ആല്ഫിന് ഡാനി,ജില്ലാ കമ്മിറ്റി അംഗങ്ങളായ റോഷന്,വിഷ്ണു, ഫെബിന് മിഥുന് തുടങ്ങിയവര് പങ്കെടുത്തു.
പത്തനംതിട്ട ജില്ലയിലെ വിവിധ ഏരിയ ഏരിയാ കമ്മറ്റികളില് നിന്നും വിദ്യാര്ഥികളില് നിന്നും സമാഹരിച്ച പഠനോപകരണങ്ങളാണ് വിവിധ ആദിവാസി ഊരുകളില് എത്തിച്ചു നല്കുന്നത്.ജൂണ് 30 ന് ഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റി അംഗവും കോന്നി എംഎല്എ യുമായ അഡ്വ.കെ യു ജനിഷ് കുമാര് ഫ്ലാഗ് ഓഫ് ചെയ്ത് പഠനവണ്ടി വിവിധ ഏരിയയിലേക്ക് യാത്ര ആരംഭിച്ചു.റാന്നിയില് എസ്എഫ്ഐ മുന് സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പര് പി ആര് പ്രസാദ്, പന്തളത്ത് മുന് എസ്എഫ്ഐ ജില്ലാ സെക്രട്ടറി പി ബി ഹര്ഷകുമാര്, തിരുവല്ലയില് എസ്എഫ്ഐ മുന് ജില്ലാ പ്രസിഡന്റ് ഫ്രാന്സിസ് വി ആന്റണി, കൊടു മണ്ണില് സിപിഐഎം ഏരിയ സെക്രട്ടറി സലീം, കോന്നിയില് മുന് എസ്എഫ്ഐ നേതാവ് അനീഷ് പ്രമാടം, അടൂരില് എസ്എഫ്ഐ ജില്ലാ വൈസ് പ്രസിഡന്റ് അജ്മല് സിറാജ്, മല്ലപ്പള്ളിയില് എസ്എഫ്ഐ ഏരിയ സെക്രട്ടറി ആല്ഫിന് ഡാനി കോഴഞ്ചേരിയില് എസ്എഫ്ഐ ഏരിയസെക്രട്ടറി സച്ചിന് സജീവ് ഇരവിപേരൂരില് എസ്എഫ്ഐ ഏരിയ ജോയിന്സെക്രട്ടറി റോഷന് എന്നിവര് ഏരിയ കമ്മിറ്റികള് സമാഹരിച്ച പഠനോപരണങ്ങള് ജില്ലാ ഭാരവികള്ക്ക് കൈമാറി.
വരും ദിവസങ്ങളില് എസ്എഫ്ഐ പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ പഠന വണ്ടി വിവിധ ഊരുകളിലേക്ക് യാത്രതിരിക്കുമെന്നും മുഴുവന് വിദ്യാര്ഥികള്ക്കും പഠനോപകരണങ്ങള് എത്തിച്ചു നല്കുമെന്നും എസ്എഫ്ഐ ജില്ലാ പ്രസിഡന്റ് അമല് എബ്രഹാം ജില്ലാ സെക്രട്ടറി ശരത് ശശിധരന് എന്നിവര് അറിയിച്ചു.