ഒഞ്ചിയം > സിപിഐഎം ഒഞ്ചിയം ഏരിയാ സെക്രട്ടറിയും ജില്ലാ കമ്മറ്റിയംഗവും എൻജിഒ യൂണിയൻ ജനറൽ സെക്രട്ടറിയുമായിരുന്ന, ഭരണകൂട ഭീകരതയിൽ ജീവൻ പൊലിഞ്ഞ സി എച്ച് അശോകന്റെ എട്ടാമത് ചരമവാർഷിക ദിനം തിങ്കളാഴ്ച ആചരിച്ചു.
സിപിഐ എം നേതൃത്വത്തിൽ രാവിലെ 7 ന് കോവിഡ് പ്രോട്ടോകോൾ പാലിച്ചു, ഒഞ്ചിയം അമ്പല പറമ്പിലെ സി എച്ചിന്റെ വീട്ട് പറമ്പിലെ സ്മൃതി മണ്ഡപത്തിൽ ജില്ലാ സെക്രട്ടറി പി മോഹനൻ പുഷ്പചക്രം സമർപ്പിച്ചു.
ഏരിയാ സെക്രട്ടറി ടി പി ബിനീഷ് അധ്യക്ഷനായി .സി പി ഐ എം സംസ്ഥാന കമ്മറ്റിയംഗം പി സതീദേവി, ജില്ലാ സെക്രട്ടറിയറ്റംഗം സി ഭാസ്ക്കരൻ, ജില്ലാ കമ്മറ്റിയംഗം കെ ശ്രീധരൻ തുടങ്ങിയവർ പങ്കെടുത്തു. എം കെ രാഘവൻ സ്വാഗതം പറഞ്ഞു.