കൊച്ചി: രാജ്യത്ത് പെട്രോൾ ഡീസൽ വില വർധനവ് തുടരുന്നു. ഇന്ന് പെട്രോളിന് ലിറ്ററിന് 35 പൈസ വർധിപ്പിച്ചു. അതേ സമയം ഡീസൽ വിലയിൽ ഇന്ന് മാറ്റമില്ല.
പെട്രോളിന് തിരുവനന്തപുരത്ത് 101.84 രൂപയും കൊച്ചിയിൽ 100.06, കോഴിക്കോട് 101.66 രൂപയുമാണ് ലിറ്ററിന് ഇന്നത്തെ വില.
ഡീസലിന് തിരുവനന്തപുരത്ത് 96.03 രൂപയും കൊച്ചിയിൽ 94.26 രൂപയുമാണ് ലിറ്ററിന് വില.ഇന്നത്തെ വില വർധനയോടെ കേരളത്തിൽ എല്ലായിടത്തും പെട്രോൾ വില 100 കടന്നു
മധ്യപ്രദേശിലും ഡീസൽ വില നൂറു കടന്നു
ന്യൂഡൽഹി:മധ്യപ്രദേശിലെ വിവിധ സ്ഥലങ്ങളിൽ ഡീസൽ വില ഞായറാഴ്ച ലിറ്ററിന് 100 രൂപ കടന്നു. സിക്കിമിൽ പെടോൾ വിലയും 100 കടന്നു. രാജസ്ഥാനിലെ ശ്രീഗംഗാനഗർ, ഹനുമന്ത്നഗർ എന്നിവിടങ്ങളിലും ഒഡിഷയിലെ ചിലയിടങ്ങളിലും ഡീസൽവില നേരത്തേ ലിറ്റിന് നൂറുകടന്നിരുന്നു.
ഞായറാഴ്ച പെട്രോൾ ലിറ്ററിന് 35 പൈസയും ഡീസലിന് 18 പൈസയുമാണ് കൂടിയത്. രണ്ടുമാസത്തിനിടെ പെട്രോളിന് 34 തവണയും ഡീസലിന് 33 തവണയുമാണ് വില വർധിപ്പിച്ചത്.
ഡൽഹിയിൽ പെട്രോൾ ലിറ്ററിന് 99.51 രൂപയും ഡീസലിന് 89.36 രൂപയുമാണ്. നികുതി നിരക്കുകളിലെ വ്യത്യാസംമൂലം വിവിധ സംസ്ഥാനങ്ങളിൽ ഇന്ധനവിലയിൽ നേരിയ വ്യത്യാസമുണ്ട്. രാജസ്ഥാൻ, മധ്യപ്രദേശ്, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, തെലങ്കാന, കർണാടകം, ജമ്മു കശ്മീർ, ഒഡിഷ, തമിഴ്നാട്, കേരളം, ബിഹാർ, പഞ്ചാബ്, ലഡാക്ക് എന്നിവിടങ്ങളിൽ പെട്രോൾ വില 100-ന് മുകളിലാണ്.